എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗ്രന്ഥശാല
ശരീരത്തിന് വ്യായാമം എന്നതുപോലെ മനസിനു നൽകുന്ന വ്യായാമമാണ് വായന. വായന പുതിയ അനുഭവങ്ങളും ആശയങ്ങളും നൽകുന്നു,അതുവഴി മനസിന് ആനന്ദവും ആസ്വാദനവും ലഭിക്കുന്നു. ഒരു നല്ല വായനശാല ഒരു വിദ്യാലയത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആണ്. കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഉണ്ട്.
- പുസ്തകങ്ങളും ധാരാളം മാസികകളും നമ്മുടെ ലൈബ്രറിയെ സമ്പന്നമാക്കുന്നു.
- നമ്മുടെ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പുസ്തകത്തൊട്ടിൽ കുട്ടികളെ വായനയിലേക്ക് കൂടുതൽ ആകർഷിക്കാൻ സഹായിക്കുന്നു.
- വിദ്യാർഥികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിക്കാനും ഉതകുന്ന ഒരു പ്രവർത്തനമാണ് പിറന്നാൾദിനത്തിൽ ഒരുപുസ്തകം ലൈബ്രറിയിലേക്ക് എന്നത്.
- ലോക്ക്ഡൗൻ കാലത്ത് വിദ്യാർത്ഥികൾക്കു പുസ്തകം വീട്ടിൽ എത്തിച്ച് നൽകുന്ന പ്രവർത്തനം നടപ്പിലാക്കിയത്തിലൂടെ അവരെ ആശങ്കകളുടെ ലോകത്തുനിന്നും മൊബൈൽ ഫോണിൻറെ അമിത ഉപയോഗത്തിൽനിന്നും അകറ്റി നിർത്തുവാനും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താനും സാധിച്ചു.