പി.എം.എം.യു.പി.എസ് താളിപ്പാടം/സൗകര്യങ്ങൾ

13:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ്.

ശിശു സൗഹൃദ വിദ്യാലയന്തരീക്ഷത്തിൽ KG മുതൽ ഏഴാം ക്ലാസ് വരെയായി അമ്പതിലധികം ക്ലാസ് മുറികളുണ്ട്. ഇവയിൽ മുഴുവൻ ലൈറ്റ് ,ഫാൻ ,വിശാലമായ ബ്ലാക്ക് ബോർഡ് ,ടൈൽ പാകിയ തറകൾ ,ക്ലാസ് ലൈബ്രറി സജ്ജമാക്കിയ ഷെൽഫുകൾ പ്രൊജക്ടർ സംവിധാനങ്ങൾ CCTV എന്നി സൗകര്യങ്ങളോടെയുള്ള ഹൈടെക് ക്ലാസ് മുറികളാണിവ.

സ്കൂൾ ഓഫീസ്

വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെയെല്ലാം ആവശ്യങ്ങൾ യഥാസമയം നിവർത്തി നിവർത്തിച്ചു നൽകാൻ പര്യാപ്തമായ ഓഫീസിൽ വൈഫൈ സംവിധാനത്തോടെ കൂടിയുള്ള കമ്പ്യൂട്ടർ വിവിധ രേഖകൾ സൂക്ഷിക്കുന്നത് ആവശ്യമായ ഷെൽഫുകൾ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയവ ഈ ഹൈ ഓഫീസിൻറെ പ്രത്യേകതയാണ്. എടാ പണിയെടുത്തു ഓഫീസ് അറ്റൻഡ് എന്നിവർ കർമ്മനിരതരായി ഇവിടെ പ്രവർത്തിക്കുന്നു

സ്റ്റാഫ് റൂം

36 അധ്യാപകർക്ക് ഇരിപ്പിടവും ക്യാബിനറ്റ് കൂടിയ ടേബിൾ സംവിധാനവുമുള്ള സ്റ്റാഫ് റൂമുകൾ.

കമ്പ്യൂട്ടർ ലാബ്

p v അബ്ദുൽ വഹാബ് എംപി ഫണ്ടിൽ നിന്നും ലഭ്യമായ 5 desktopകൾ പ്രൊജക്ടർ , പൊതു വിദ്യാഭ്യാസ സംരക്ഷണ യ ജ്ഞ ത്തിൻറെ ഭാഗമായി കയറിൽ നിന്ന് ലഭ്യമായ 14 ലാപ്ടോപ്പുകൾ, 5 പ്രൊജക്ടറുകൾ, എസ് ടി വിഭാഗം കുട്ടികളുടെ പഠനത്തിനായി ഗവൺമെൻറ് നിന്ന് 9 ലാപ്ടോപ്പുകൾ, എന്നിങ്ങനെ ഒരേസമയം 30 കുട്ടികൾക്ക് ഐസിടി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൗകര്യങ്ങൾ അടങ്ങിയ ഹൈടെക് കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്

സയൻസ് ലാബ്

ശാസ്ത്ര ക്ലാസുകളെ ജീവിതഗന്ധി ആക്കി മാറ്റുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര താൽപര്യം കുട്ടികളിൽ വളർത്തുന്നതിനും വിവിധ മേഖലകളിൽ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന ചിത്രങ്ങൾ,വൈവിധ്യങ്ങളായ ശാസ്ത്ര ഉപകരണങ്ങൾ അടങ്ങിയതാണ് ശാസ്ത്ര ലാബ് . ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്രത്തിൻറെ മായികലോകം കാണിച്ചുതരുന്ന വീഡിയോകൾ കാണുന്നതിന് ആവശ്യമായ പ്രൊജക്ടർ,ഇരിപ്പിടങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു

സാമൂഹ്യ ശാസ്ത്ര പാർക്ക്

സാമൂഹ്യശാസ്ത്രത്തിലെ താരതമ്യേന കാഠിന്യമേറിയ ഭാഗമായ ഭൂമിശാസ്ത്ര ഭാഗങ്ങൾ അക്ഷാംശ രേഖാംശ രേഖകൾ, അച്യുതണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ അനായാസേന മനസ്സിലാക്കുന്നതിന് ആവശ്യമായ കേരളത്തിലെ ആദ്യത്തെ ഭൗമശാസ്ത്ര പാർക്ക് തന്നെയാണ് സ്കൂളിൽ ഉള്ളത്

ഗണിതലാബ്

1 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്ക് ഗണിത മധുരതരം ആക്കാൻ പ്രാപ്യമായ ജാമിതീയരൂപങ്ങൾ ,അബാക്കസ്, സംഖ്യ പോക്കറ്റ്, പാമ്പും കോണിയും, instrument ബോക്സുകൾ , ഭിന്നരൂപങ്ങൾ ആലേഖനം ചെയ്ത ചുമരുകൾ എന്നിവയൊക്കെ ഗണിതലാബ് ഇൻറെ ഭാഗമായുണ്ട്.

ഓഡിറ്റോറിയങ്ങൾ

സ്കൂൾതല കലാമേളകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ , പഠന പ്രദർശനങ്ങൾ എന്നിവയ്ക്ക് സൗകര്യപ്രദമായ രണ്ട് ഓഡിറ്റോറിയങ്ങൾ സ്കൂളിൽ നിലവിലുണ്ട് .

മുറ്റം കളിസ്ഥലം

സ്കൂൾ കെട്ടിടത്തിൻറെ രൂപകൽപ്പന യ്ക്ക് അനുസൃതമായി തറയോട് പാകി ഭംഗിയാക്കിയ മുറ്റവും പൂന്തോട്ടവും ആമ്പൽ കുളവും പാർക്കിംഗ് സൗകര്യം ഉള്ള മുറ്റവും മറ്റൊരു ആകർഷണീയതയാണ്.

സ്കൂൾ കെട്ടിടത്തിന് പുറകിലായി കുട്ടികളുടെ കായിക ശേഷിയെ പരിപോഷിപ്പിക്കുന്നതിന്ആവശ്യമായ വിവിധ കായികയിനങ്ങൾ പരിശീലിപ്പിക്കുന്നതിനും മത്സരങ്ങൾ നടത്തുന്നതിനും അനുയോജ്യമായ വിശാലമായ ഫുട്ബോൾ ഗ്രൗണ്ടും നിലവിലുണ്ട്.

കുടിവെള്ള സൗകര്യം

ഏതു കാലാവസ്ഥയിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന രീതിയിലുള്ള കിണറും, വാട്ടർ ടാങ്കും നിലവിലുണ്ട് കുട്ടികൾക്ക് കൈ കഴുകുന്നതിന് ആവശ്യമായ ടാപ്പുകൾ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

ശൗചാലയം

മൂത്തേടം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ 6 ടോയ്‌ലെറ്റുകൾ ക്കു പുറമെ ശിശുസൗഹൃദ മായി ഉപയോഗിക്കാൻ കഴിയുന്നതും ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളിലുണ്ട്.

ഭക്ഷണശാല സ്റ്റോറും

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശുചിത്വം ഉള്ളതും സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പാചകപ്പുര യും ഓരോ ക്ലാസിലും പ്രത്യേകം വിതരണം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങളും ഭക്ഷ്യധാന്യ പച്ചക്കറി മുതലായവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സ്റ്റോ റൂമും രണ്ടു പാചക കാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

പച്ചക്കറിത്തോട്ടം

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്ന അതോടൊപ്പം സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സഹായകംആകുന്ന തരത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം നിലവിലുണ്ട്.

സ്കൂൾ ബസ്

സ്കൂളിലെ വിദ്യാർഥികൾക്ക് വിവിധ പ്രദേശങ്ങളിൽനിന്ന് ചെലവ് കുറഞ്ഞ നിരക്കിൽ സ്കൂളിൽ സുരക്ഷിതമായി എത്തുന്നതിനും തിരികെ പോകുന്നതിനും ആവശ്യമായ 5 സ്കൂൾ വാഹനങ്ങൾ നിലവിലുണ്ട്.

മൈക്ക് കർട്ടൻ

സ്കൂളിനോട് അനുബന്ധിച്ചുള്ള പൊതുപരിപാടികൾ നടത്തുന്നതിനും ദൈനംദിന അസംബ്ലി ,പൊതു നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിന് മൈക്ക് അതോടൊപ്പം നിർദ്ദേശങ്ങൾ ശ്രവണ വ്യക്തതയോടെ ലഭ്യമാകുന്ന തരത്തിലുള്ള സൗണ്ട്സിസ്റ്റം ഓരോ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് . പൊതു പരിപാടികൾ നടത്തുന്നതിനാവശ്യമായ കർട്ടൻ സ്കൂളിലുണ്ട്.

റാംപ് വീൽ ചെയർ

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനായാസേന ക്ലാസ്സ് മുറികളിലേക്ക് പ്രവേശിക്കുന്നതിന് അനുഗുണമായ റാംപും വീൽചെയറും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

ലൈബ്രറി

വിവിധ സാഹിത്യ മേഖലകളെ പരിചയപ്പെടുത്തുന്നതും കുട്ടികളെ വായനയുടെയും അറിവിനെയും ലോകത്തേക്ക് മിഴിതുറക്കുന്ന തരത്തിലുള്ള 3000ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി യും സ്കൂളിൻറെ മറ്റൊരു സവിശേഷതയാണ്.

കെ ജി വിഭാഗം

അറിവിൻറെ പുതു ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകൾ ആയ കുട്ടികൾക്കായി ആകർഷണീയമായി ക്രമീകരിച്ചിട്ടുള്ള അതിമനോഹരമായ 10 ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം, പഠനോപകരണങ്ങൾ കളി ഉപകരണങ്ങൾ എന്നിവ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിന് കാരണമാണ്.