ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) ('STUDENT POLICE CADET PROJECT. Unit no. WY 638.. GHSS VALAT, WAYANAD.............................................. വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

STUDENT POLICE CADET PROJECT. Unit no. WY 638.. GHSS VALAT, WAYANAD..............................................

   വയനാട്  ജില്ലയിലെ വാളാട്  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ SPC പ്രൊജക്റ്റ്‌ 2018 ജൂൺ  മുതലാണ്  പ്രവർത്തനം ആരംഭിച്ചത്. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീ. ഒ.ആർ.കേളുവാണ് യൂണിറ്റിന്റെ ഉദ്‌ഘാടനം നടത്തിയത്.. ഇപ്പോൾ 44 പെൺകുട്ടികളും, 43 ആൺകുട്ടികളും  അടക്കം 87  കേഡറ്റുകൾ പരിശീലനം നേടി  വരുന്നു. CPO മാരായ  ശ്രീഷദ്‌, നന്ദിനി എന്നീ  അദ്ധ്യാപകർ പദ്ധതി  പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു  വരുന്നു.                   ..        "WE LEARN TO SERVE" എന്ന ആപ്ത  വാക്യത്തോടെ  പ്രവർത്തിച്ചു  വരുന്ന SPC പദ്ധതി യുവ ജനതയിൽ അച്ചടക്ക ബോധം, ഉത്തര വാദിത്വ  ബോധം, സാമൂഹ്യ  പ്രതിബദ്ധത, സഹജീവി സ്നേഹം, പ്രകൃതി സ്നേഹം, രാജ്യസ്നേഹം  തുടങ്ങിയവ  വളർത്തിയെടുത്തു  അവരെ  ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള  മാനസികവും, ശാരീരികവും ആയ  നിരവധി  Indoor,  Out door പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ  ജില്ലാ  നോഡൽ ഓഫീസറുടെയും, തലപ്പുഴ  എസ് ഐ യുടെയും, പോലീസുകാരായ ഡ്രിൽ  ഇൻസ്‌ട്രക്ടർമാരുടെയും  മേൽനോട്ടത്തിൽ സ്കൂളിൽ നടന്നു വരുന്നു..