സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് വയനാട് റൂട്ടിൽ ദേശീയ പാത 212 നടുത്തായി പൂനൂർ പുഴയുടെ തീരത്ത് പട നിലത്ത് പ്രകൃതി അനുഗ്രഹിച്ച് നൽകിയ 12 സെന്റ് സ്ഥലത്താണ് ജി.എൽ.പി.സ്കൂൾ പട നിലം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവൺമെന്റ് സ്കൂളാണിത്.

ഭൗതിക സൗകര്യങ്ങൾജി.എൽ.പി.എസ് പടനിലത്ത് ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറ്റ ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യവുമുണ്ട് ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനേ , ട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്.

മികവുകൾ

പഠന പാഠ്യേതര മേഖലകളിൽ കൂൂടുതൽ മികവ് പുലർത്താൻ നിതാന്ത ജാഗ്രത പുലർത്തിവരുന്നു. പഠന കാര്യങ്ങളിൽ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാൻ കഴിയുന്നു. കലാകായിക പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

ദിനാചരണങ്ങൾ

ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നൽകിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങൾ സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.

അദ്ധ്യാപകർ

അഷ്റഫ്.ഇ, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം. കെ.സി സലീന. പി മുഹ്‌സിന. കെ.സി

ക്ളബുകൾ

===കാർഷിക ക്ലബ്

  • സ്കൂളിൽ പച്ചക്കറിത്തോട്ടം
  • വീടുകളിൽ കൃഷിഭവൻ സഹായത്തോടെ പച്ചക്കറിത്തോട്ടം
  • ഫീൽഡ്ട്രിപ്പ്
  • കർഷകരുമായി അഭിമുഖം
  • മഴ ഉത്സവം

=

===ഗണിത ക്ളബ്

  • ഗണിത ലാബ്
  • ചോദ്യാവലി
  • റീസണിഗ് എബിലിറ്റി വർധിപ്പിക്കൽ
  • എെ.സി.ടി സാധ്യത പ്രയോജനപ്പെടുത്തൽ
  • ജ്യോമെട്രിക്കൽ പാറ്റേൺ പരിചയപ്പെടുത്തൽ

=

===സയൻസ് ക്ലബ്

  • ലഘുപരീക്ഷണങ്ങൾ
  • ചാന്ദ്രദിനാചരണം
  • സയൻസ് പ്രശ്നോത്തരി

=

===സാമൂഹ്യ ശാസ്ത്ര ക്ലബ് ‌

  • സ്റ്റഡീ ടൂർ
  • പൊതു വിജ്ഞാനം
  • പരിസ്ഥിതി പഠനം
  • പുഴ സംരക്ഷണം
  • കൊളാഷ് നിർമാണം

=

===ശുചിത്വ സേന

  • വ്യക്തി ശുചിത്വ ചാർട്ട്
  • പരിസര ശുചിത്വം

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂള് സംരക്ഷണ യജ്ഞം.


സ്കൂൾ സംരക്ഷണ യജ്ഞം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 27/1/2017 ന് രാവിലെ 11മണിക്ക് പടനിലം ഗവൺമെൻറ് എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടി.കെ. സീനത്ത് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ് പ്രസിഡൻറ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശമീന, വാർഡ് മെമ്പർ ഹിതേഷ്കുമാർ, പി.ടി. എ പ്രസിഡൻറ് അസ്സൻ കോയ, ഹെഡ്മാസ്റ്റർ സി.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കുന്ദമംഗലം എ.ഇ.ഒ ശ്രീമതി. ഗീത ടീച്ചർ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ സ്കൂൾ സംരക്ഷണ സമിതി, S M C അംഗങ്ങൾ, കുടംബശ്രീ പ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങി 73 പേർ പങ്കെടുത്തു. പ്രതിജ്ഞക്ക് ശേഷം എല്ലാ അംഗങ്ങളും ചേർന്ന് നാഷണൽ ഹൈവേയിൽ സംരക്ഷണ വലയം തീർത്തു.

=

വഴികാട്ടി


{{#multimaps:11.332977,75.8911461|width=800px|zoom=18}} -

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പടനിലം&oldid=1400512" എന്ന താളിൽനിന്ന് ശേഖരിച്ചത്