കൂടുതൽ അറിയാൻ
![](/images/thumb/7/72/%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D.jpg/300px-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D.jpg)
[[
![](/images/thumb/1/1e/%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82.jpg/200px-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82.jpg)
![](/images/thumb/2/2f/Vijnanothsavam.jpg/200px-Vijnanothsavam.jpg)
![](/images/thumb/c/cc/Ulasaganitham.jpg/214px-Ulasaganitham.jpg)
]] [[
![](/images/thumb/d/d3/Ullasaganitham_....jpg/169px-Ullasaganitham_....jpg)
![](/images/thumb/f/f9/Ullasam.jpg/224px-Ullasam.jpg)
]] [[
![](/images/thumb/b/b0/Pre_primry.jpg/176px-Pre_primry.jpg)
]]
![](/images/thumb/a/a7/Science_exbtion.jpg/208px-Science_exbtion.jpg)
വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത് .സർക്കാർ മാനദണ്ഢങ്ങൾക്കനുസരിച്ച് 2020-21 അധ്യയനവർഷം കോവിഡ്-19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽവഴിയും അധ്യാപകരുടെ നേതൃത്വത്തിലും പഠനം സുതാര്യമാക്കാൻ സാധിച്ചു.പ്രവേശനോൽസവം മുതൽ നിരവധി ദിനാചരണങ്ങളും, സർഗവേളകളും, ശാസ്ത്രോത്സവവുമൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പകർന്നത് വേറിട്ടൊരു അനുഭവമായി. പരിമിതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ നിരന്തര പരിശ്രമം ഉയർന്നു വരുന്ന അഡ്മിഷനുകളുടെ കണക്കുകളും രക്ഷകർത്താക്കളുടെ സംതൃപ്തി നിറഞ്ഞ വാക്കുകളും പ്രവർത്തന മികവിന് സാക്ഷ്യം പറയുന്നു.ഉണർവ്വ്, LSS പരിശീലനം, സർഗോത്സവം എന്നിവ അർത്ഥപൂർണമായ രീതിയിൽ നടത്തി. 2017-18,2018-19 വർഷത്തിൽ ഈ സ്കൂളിലെ ഓരോ കുട്ടിക്ക് വീതം സ്ക്കോളർ ഷിപ് ലഭിക്കുകയുണ്ടായി.ആർഷ സുരേഷ്, സ്ടെഫിൻ എന്നീ കുട്ടികൾക്കാണ് ലഭിച്ചത്.
2018-19 വർഷത്തിൽ പ്രീ പ്രൈമറി ക്ലാസ്സിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബി ആർ സി യിൽ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അഭിനന്ദ് കെ സുരേഷ്, ശി ഖ എസ് എന്നിവർ ഒന്നഉം രണ്ടും സ്ഥാനത്തിനാർഹരായി.
![](/images/thumb/f/f1/Seed_activity.jpg/300px-Seed_activity.jpg)
മാതൃഭൂമി സീഡ് ജില്ലാതല മത്സരത്തിൽ ഈ സ്കൂളിന് പ്രോത്സാഹന സമ്മാനം ലഭിച്ചു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
പഠനത്തോടൊപ്പം, പ്രകൃതിയെ കൂടുതൽ അടുത്തറിയാനും ഈ പാർക്ക് ഏ റേ പ്രയോജനപ്രദമായി.വർഷത്തിൽ പ്രീ പ്രൈമറി ശില്പശാല സംഘടിപ്പിച്ചു. ഇതിനായി 50000 രൂപ അനുവദിച്ചു. ബി ആ ർ സി തല ഓൺലൈൻ ദേശഭക്തി ഗാന മത്സരത്തിൽ ഈ സ്കൂളിലെ ആദിത്യ സുനോജ്, അഭിരാമി വി സ്, ആതിര മുരളി എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾ വാർത്ത എന്ന ഓൺലൈൻ മാധ്യമം നടത്തിയ ഓൺലൈൻ പ്രവേശനോത്സ പോസ്റ്റർ മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
പ്രീ.പ്രൈമറി വിഭാഗം
![](/images/thumb/8/8b/37303_news.jpg/368px-37303_news.jpg)
1999- മുതൽ ഈ സ്കൂളിൽ ഒരു പ്രീ.പ്രൈമറി ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു.2019 ൽ SSK പ്രോഗ്രാം ഓഫീസർ ശ്രീ.വിജയമോഹൻ സാറിന്റെ നേതൃത്വത്തിൽ SSK ഭാരവാഹികൾ ജില്ലയിലെ വിവിധ പ്രീ.സ്കൂളുകൾ സന്ദര്ശിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 ലെ മികച്ച പ്രീ.സ്കൂൾ ആയി ഇത് തിരഞ്ഞെടുത്തു.SSK ഫണ്ട് 1 ലക്ഷം രൂപ ഈ സ്കൂളിന് ലഭിക്കുകയും,കുട്ടികളുടെ സർവതോന്മുഖമായ വളർച്ചാ വികാസത്തിന് ഉതകുന്ന മൂലകൾ ക്ലാസ്സിൽ ക്രമീകരിച്ചു ക്ലാസ്സ്‌റൂം അകര്ഷകമാക്കി.2019 ഒക്ടോബർ 26 ന് ജില്ലാതല ട്വിന്നിങ് പ്രോഗ്രാം (30 പ്രീ.സ്കൂൾ അധ്യാപകർ, BRC, SSK ജില്ലാ, സംസ്ഥാനതല ഭാരവാഹികൾ)ഈ പ്രോഗ്രാമിൽ പങ്കെടുത്തു.അധ്യാപകർക്കുള്ള താലോലം ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീമതി.വീണാജോർജ് MLA ഈ സ്കൂളിൽ വെച്ച് ഓൺലൈനായി നടത്തി.കൂടാതെ പുല്ലാട് സബ്ജില്ലയിലെ 5 പ്രീ.സ്കൂൾ അധ്യാപകർക്കുള്ള 2 ദിവസത്തെ ശില്പശാലയും ഈ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.BRC ഭാരവാഹികൾ സന്നിഹിതരായിരുന്നു.ആകർഷകവും,അതിലുപരി ശിശു സൗഹാര്ദപരവുമായ പ്രീ.സ്കൂൾ അന്തരീക്ഷം ഈ സ്കൂളിന്റെ എടുത്തു പറയേണ്ട പ്രത്യേകത ആണ്.അധ്യാപിക മറിയാമ്മ.ജെ ,ആയ രാജമ്മ ശശിധരൻ എന്നിവർ ഈ മേഖല കൈകാര്യം ചെയുന്നു.3+,4+ഈ ക്ലാസ്സുകളിൽ 43 കുട്ടികൾ ഈ അധ്യയനവർഷം പഠിക്കുന്നു.ഇവരുടെ ക്ലാസ്സുകൾ അധ്യാപക സഹായി ആയ "കളിപ്പാട്ടം" പുസ്തകത്തിലെ തീമുകളെ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തപ്പെടുന്നു.
![](/images/thumb/4/48/37303_pre_primary_twinning.jpg/178px-37303_pre_primary_twinning.jpg)