ഗവ എച്ച് എസ് എസ് അഞ്ചേരി/1999-2000പ്രവർത്തനങ്ങൾ
1999 -2000 വർഷത്തിൽ
23 -7 -1999 വെള്ളിയാഴ്ച രണ്ടു മണിക്ക് വാർഷിക പൊതുയോഗം കൂടി.
സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് വേണ്ടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനെകുറിച്ച് ആലോചനകൾ നടന്നു.
സ്‌കൂളിൽ സമരം വേണ്ടെന്ന തീരുമാനത്തിൽ പി ടി എ ഉറച്ചു നിന്നു.
ആഗസ്ത് 15 സമുചിതമായി ആഘോഷിച്ചു.
സേവന ദിനം ശുചീകരണ ദിനമായി ആചരിച്ചു.
ആ ദിവസം എല്ലാവർക്കും ഭക്ഷണം നൽകി.
സ്റ്റേജ് പണിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊട്ടി പൊളിഞ്ഞ മേശ കസേര എന്നിവ നന്നാക്കിയെടുത്തു.
ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ ട്യൂഷൻ പദ്ധതി നടപ്പിലാക്കി . അതിനു അധ്യാപകനെ കണ്ടെത്തി.
എം പി ഫണ്ട് കമ്പ്യൂട്ടറുകൾ വാങ്ങാൻ അനുവദിച്ചു. കമ്പ്യൂട്ടർ സ്ഥാപിക്കാൻ മുറി സജ്ജമാക്കി.
എൻഡോവ്മെന്റുകൾ നൽകി.
എസ് എസ് എൽ സി ക്ക് 551 മാർക്ക് വാങ്ങി അനു മുരളി സ്‌കൂളിന്റെ അഭിമാനമായി.
സ്‌കൂളിന്റെ ചുറ്റും മതിൽ പണിതു .
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സ്‌കൂൾ കിണർ അല്പം കൂടി താഴ്ത്തി. മോട്ടോർ ഘടിപ്പിച്ച് ടാങ്ക് നിർമ്മിച്ച് നൽകണമെന്നും ആലോചനകൾ ഉണ്ടായി.