എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പ്രകൃതിയാണ് നമ്മുടെ സ്വത്ത്

17:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പ്രകൃതിയാണ് നമ്മുടെ സ്വത്ത് എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പ്രകൃതിയാണ് നമ്മുടെ സ്വത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാണ് നമ്മുടെ സ്വത്ത്

നാം ഓരോ വർഷവും പുതിയ പുതിയ പ്രകൃതി ദുരന്തങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് ,പ്രളയം, നിപ്പ. ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നതു കോവിഡ് 19 എന്ന പകർച്ചവ്യാധിയെയാണ്. ഇതിനെ നേരിടണമെങ്കിൽ വ്യക്തി ശുചിത്വം പാലിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണം. അങ്ങനെ നമുക്ക് ഈ മഹാമാരിയെ ഇവിടെ നിന്നും തുടച്ചു നീക്കാൻ കഴിയും. ഓരോന്നും നമുക്കു പാഠങ്ങളാകണം. പ്രളയം മറക്കില്ലല്ലോ? ഇനിയെങ്കിലും നമ്മൾ പ്രകൃതിയെ സ്നേഹിക്കുന്നവരാകണം. ഇടയ്ക്കെപ്പോഴോ നമ്മൾ പ്രകൃതിയെ മറന്നതിനാലാവണം പ്രകൃതിദുരന്തങ്ങളോരോന്നായി നമ്മുടെ പിന്നാലെ കൂടിയത്. അതുകൊണ്ട് നമുക്കിനിയെങ്കിലും നമ്മുടെ പ്രകൃതിയെ സ്നേഹത്തോടെ പരിപാലിക്കാം. ഈ കൊറോണക്കാലം നമുക്ക് പ്രകൃതി പരിപാലനത്തിനായിക്കൂടി മാറ്റിവയ്‌ക്കാം.

കൈലാസ് വി എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം