എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വായന വസന്തം

വായനയിലുള്ള കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുന്നതിനും , കുട്ടികളുടെ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം ഊട്ടി ഉറപ്പിക്കുന്നതിനുമായി വായനാ വസന്തം പരിപാടി സ്കൂളിൽ നടപ്പിലാക്കി  .  അതിന്റെ ഭാഗമായി കുടികൾക്ക് ഇംഗ്ലീഷ് മലയാളം ഭാഷയിലുള്ള ചിത്ര കഥാ പുസ്തകങ്ങൾ നൽകി  HM Jyothi ടീച്ചർ ഉദ്ഘാടന കർമ്മം 17/11/2021 ന് നിർവഹിച്ചു .







ലോക എയ്ഡ്സ് ദിനം

WORLD AIDS DAY
WORLD AIDS DAY
RED RIBBON

ഡിസംബർ 1 ലോക ഏയ്ഡ്‌സ് ദിന ത്തോടനുബന്ധിച്ച് ഏയ്ഡ്സ്  എന്ന രോഗത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് റെഡ് റിബൺ  നൽകുകയും തുടർന്ന് വീഡിയോ പ്രദർശനം നടത്തുകയും ഉണ്ടായി .

















ലോക ഭിന്നശേഷി ദിനം 2021

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥിയായ ദേവ സൂര്യൻ എന്ന കുട്ടിയുടെ വീട്ടിൽ പോവുകയും പഠനോപകരണ കിറ്റ് നൽകുകയും ചെയ്തു .  എല്ലാവരും ആ കുട്ടിയോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം ദേവസൂര്യനിൽ ഉണ്ടാക്കുകയും അതിലൂടെ ആ കുട്ടിയെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാനും മറ്റെല്ലാ കുട്ടികളെയും പോലെ എല്ലാ കാര്യങ്ങളിലും മികവുറ്റ രീതിയിൽ തന്നെ പ്രകടനം കാഴ്ച്ച വെക്കാൻ ദേവസൂര്യനും കഴിയുമെന്ന വിശ്വാസം അവനിൽ ഉണ്ടാക്കിയെടുക്കാനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസിലും നടത്തി അധ്യാപകരും സഹപാഠികളും അവനെ ഒപ്പം  ചേർത്തു നിർത്തുകയും ചെയ്യുന്നുണ്ട് .

world disability day 2021
ലോക ഭിന്നശേഷി ദിനം 2021