കെ.വി.യു.പി.എസ്.കയിലിയാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20456-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2003 ൽ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ.ചന്ദ്രമോഹൻ മാസ്റ്റർ ചാർജെടുത്തു.അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തിൽ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്.നിലവിൽ ഈ വിദ്യാലയത്തിൽ പതിനേഴ് അധ്യാപകരും ഒരു നോൺ ടീച്ചി​ങ്‍ സ്റ്റാഫും ഉണ്ട‍്.

മൊത്തം 302 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികൾ.പ്രീ കെ.ഇ.ആർ.കെട്ടിടം അ‍‍‍‍ഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും കെ.ഇ.ആർ. കെട്ടിടം അഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂൺഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂർവവിദ്യാർഥികൾ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചിൽഡ്രൻസ്പാർക്ക്,മുൻവശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂൾ റേഡിയോ ,കമ്പ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആൺകുട്ടികൾക്കും പത്ത് പെൺകുട്ടികൾക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുൾപ്പെടുത്തി ബോർവെൽ സൗകര്യം 2003-04 മുതൽ ലഭ്യമായത് വേനൽക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടർ ,കമ്പ്യൂട്ടർ,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയിൽ പഠനോപകരണപ്രദർശനം വിവരണം,പ്രദർശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും നടന്നു വരുന്നു.ബുധൻ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂൾ പച്ചക്കറിത്തോട്ടം ഗുണമേൻമയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂൾ മതിൽ പെയിൻറ് ചെയ്ത് ആപ്തവാക്യങ്ങൾ എഴുതിയിരിക്കുന്നു.