എ.എം.യു.പി.എസ്.കുന്നപ്പള്ളി/ചരിത്രം
ശതാബ്ദിയിലേക്കടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കുകയാണ് ഇവിടെ. ഗ്രാമഹൃദയങ്ങളിൽ സ്ഥാപിതമായ ഈ വിദ്യാ ദീപം നിരവധി കുരുന്നുകൾക്ക് വെളിച്ചം നൽകി. അജ്ഞതയാകുന്ന ഇരുട്ടകറ്റി അറിവിന്റെ വെള്ളി വെളിച്ചം വിതറിക്കൊണ്ട് അത് ഇന്നും തന്റെ ധർമ്മം നിറവേറ്റിക്കൊണ്ടിരിക്കുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്കായി പരിശ്രമിച്ച പൂർവ്വസൂരികളെ നമുക്കീ സന്ദർഭത്തിൽ ആദരവോടെ സ്മരിക്കാം.
1922ൽ ചാത്തല്ലൂർ കുഞ്ഞലവി ഹാജിയുടെയും തോട്ടത്തിൽ അനന്തനെഴുത്തച്ഛന്റെയും പരിശ്രമഫലമായി പ്രവർത്തനമാരംഭിച്ചതാണ് ഈ വിദ്യാലയം. പലപല കൈമാറ്റങ്ങൾക്കു ശേഷം 1948ൽ പരേതനായ ശ്രീ. കെ.പി. മുഹമ്മദിന്റെ മാനേജ്മെന്റിലായിത്തീർന്നു. അധികം താമസിയാതെ പ്രസ്തുത മാനേജ്മെന്റ് പരേത നായ ജനാബ് എം.കെ. അലവിക്കുട്ടി സാഹിബിന്റെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ കേവലം മൂന്ന് അധ്യാപകരോടുകൂടി 1950 ജനുവരി 1ന് മാനേജ്മെന്റ് പരേതനായ ശ്രീ. പി.എം. പത്മനാഭപണിക്കർ ഏറ്റെടുത്തതോടെ വിദ്യാലയം അതിന്റെ പുരോഗതിയി ലേക്കുള്ള യാത്രയാരംഭിച്ചെന്നു പറയാം. തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി വി.പി. ലക്ഷ്മിക്കുട്ടിയമ്മ സ്കൂൾ മാനേജരായി. 2001ൽ മാനേജ്മെന്റ് ശ്രീ. വാരിയത്തൊടി മുഹമ്മദ് ഹാജിക്ക് കൈമാറി.
1953ൽ ഇത് ഒരു യു.പി. സ്കൂൾ ആയി ഉയർന്നു. പരേതനായ പി.വി. രാഘവൻ വാര്യർ മാസ്റ്ററായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. അദ്ദേഹം ഏകദേശം 10 വർഷം ആ സ്ഥാനത്ത് തുടർന്നു.
1958-ൽ എൽ.ഡി. സ്കീം പ്രകാരം പ്രധാനകെട്ടിടം നിർമ്മിക്കാൻ സാധിച്ചു. 1960 ൽ സ്ഥിരമായ അംഗീകാരം നേടിയെടുത്തു. 1962 ൽ എൽ.ഡി സ്കീം പ്രകാരം തന്നെ കിണറും സമ്പാദിക്കാൻ കഴിഞ്ഞു. 1963ൽ ശ്രീ. എൻ.പി. രാഘവപിഷരോടി മാസ്റ്റർ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. 1970വരെ കുട്ടികളുടെ എണ്ണത്തിലും പഠന നിലവാരത്തിലും ഉണ്ടായ പുരോഗതിയല്ലാതെ കാര്യമായ മറ്റു പുരോഗതികളൊന്നും എടുത്ത കാണിക്കാനില്ല.
1970 കാലം. സ്ഥലസൗകര്യമില്ലാതിരുന്നതി നാൽ ഉള്ള ക്ലാസുമുറികളിൽ കുട്ടികൾ വീർപ്പുമുട്ടിക്കഴിയുകയായിരുന്നു. അന്ന് ഹെഡ്മാസ്റ്ററായിരുന്ന ഷാരോടി മാസ്റ്റർ സന്ദർഭത്തിനൊത്ത് ഉയരുകയും ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമങ്ങളെയോ ബുദ്ധിമുട്ടുകളെയോ ഒട്ടും വകവയ്ക്കാതെ മാനേജ്മെന്റിനെ സഹകരി പ്പിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യുകയും ഉണ്ടായി. അതിന്റെ ഫലമായി ആ വർഷംതന്നെ പുതിയ ക്ലാസ്മറികൾ ഉണ്ടാക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ മഹത്തായ സേവനം ഞങ്ങൾ അനുസ്മരിക്കുകയും അഭിനന്ദത്തിന്റെ പൂച്ചെണ്ടുകൾ സമർപ്പിക്ക കയും ചെയ്യുന്നു. 1977ൽ അദ്ദേഹം വിരമിച്ചു.
അതിനുശേഷം 1 വർഷത്തോളം ശ്രീ രാവുണ്ണി എഴുത്തച്ഛൻ മാസ്റ്ററും 5 വർഷത്തോളം ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹെഡ്മാ സ്റ്റർമാരായി പ്രശസ്തസേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ മുതൽ മുൻ ഹെഡ്മാസ്റ്റർമാരുടെ ശിഷ്യഗണങ്ങളിൽപ്പെട്ടയാളും ഈ വിദ്യാലയ ത്തിന്റെ തന്നെ സന്തതികളിൽപ്പെട്ടയാളുമായ എം. മുഹമ്മദ് ഇസാഖ് ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. 1997 ജനുവരി 11 മുതൽ കെ. അജയ കുമാർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ വിദ്യാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമന ഷ്ഠിച്ചത് ശ്രീ. അജയൻ മാസ്റ്ററാണ്. ലക്ഷ്യ ബോധത്തോടെയും