ജി.യു.പി.എസ്.കോങ്ങാട്/സാമൂഹ്യശാസ്‌ത്ര

12:48, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) (''''സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം''' 2022 അധ്യയന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം

2022 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് 'നെബുല'യു‍ടെ ഉദ്ഘാടനം 22/7/2021ന് പറളി എ ഇ ഒ ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

ജൂൺ മാസത്തെ ക്ലബ്ബ് പ്രവർത്തനത്തിന് ഭാഗമായി സമുദ്ര ദിനം (ജൂൺ 8 ബാലവേല വിരുദ്ധ ദിനം (ജൂൺ 12) തുടങ്ങിയ ദിനാചരണങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികൾ പോസ്റ്ററുകൾ,ചിത്രങ്ങൾ എന്നിവ തയ്യാറാക്കി. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 'ചാന്ദ്രയാനും ഇന്ത്യയും' എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കൽ ചന്ദ്രദിന ക്വിസ് എന്നിവ നടത്തി. വിജയികളെ കണ്ടെത്തി സമ്മാനവിതരണം നടത്തി. ഓഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന, യുദ്ധവിരുദ്ധ കവിതാരചന, ചിത്രരചന(യുദ്ധം- ഭീകരത) കൊളാഷ്  നിർമ്മാണം എന്നിവ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  ദേശഭക്തി ഗാനാലാപന മത്സരം, പ്രാദേശിക ചരിത്ര രചന മത്സരം, സ്വാതന്ത്ര്യദിനക്വിസ്,പ്രചന്ന വേഷ മത്സരം( സ്വാതന്ത്ര്യസമരസേനാനികൾ) തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി. പ്രാദേശിക ചരിത്ര രചന മത്സരം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. സ്വാതന്ത്ര്യ ദിന ക്വിസ്സിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. സെപ്റ്റംബർ 16, ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ ശോഷണം പ്രകൃതിയെയും മനുഷ്യനെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് കണ്ടെത്തി അതിനെതിരെ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് അവർക്ക് താല്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുക്കാൻ അവസരം നൽകി. ഒക്ടോബറിൽ വേൾഡ് സ്പേസ് വീക്ക് ഭാഗമായി fundamental സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഐഎസ്ആർഒ     സയന്റിസ്റ് ശ്രീ പ്രേംകൃഷ്ണ എം കെ നടത്തിയ ക്ലാസ്സിൽ ക്ലബ്ബംഗങ്ങൾ സജീവമായി പങ്കെടുത്തു. ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന് സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ തയ്യാറാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് 'ഗാന്ധിജി എന്ന ചരിത്ര പുരുഷൻ ' എന്ന വിഷയത്തിൽ  സോഷ്യൽ സയൻസ് ഡി ആർ ജി ആർ പിയുമായ ശ്രീ ഹരീഷ് മാസ്റ്റർ വിദ്യാർഥികൾക്കായി ക്ലാസ് അവതരിപ്പിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാമത്സരം ഗാന്ധിക്വിസ് എന്നിവ സംഘടിപ്പിച്ചു.