ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ/ചരിത്രം
1960 കാലഘട്ടത്തിൽ യു പി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1981 ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് നാട്ടുകാരുടെയും അന്നത്തെ റാന്നി എംഎൽഎ ആയിരുന്ന ശ്രീ എംസി ചെറിയാന്റെ ശ്രമഫലമായി ഹൈസ്കൂളിനുള്ള അംഗീകാരം കിട്ടി. 1982 ജൂൺ മാസത്തിൽ തന്നെ നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ ജേക്കബ് കുറ്റിയിൽ സേവനമനുഷ്ഠിച്ചു. 1984 ആദ്യ എസ്എസ്എൽസി ബാച്ച് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. 2000 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.