എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പാഠമായ്

Schoolwiki സംരംഭത്തിൽ നിന്ന്
07:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ് .എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പാഠമായ് എന്ന താൾ എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/പാഠമായ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠമായ്

പ്രകൃതി മനോഹരി
 നീ അതി സുന്ദരി
 നിൻ മാറിൽ ചാഞ്ഞുറങ്ങുവാൻ
 മടിയിൽ മയങ്ങുവാൻ
 മല മർമ്മരം കേട്ടുണരുവാൻ
 പൊൻപുലരിയിൽ രസിക്കുവാൻ
 കൊതിയേറെ കൂട്ടുകാരൊത്തു കളിക്കാൻ
 വീട്ടുകാരൊത്ത്‌ കാഴ്ചകൾ കാണാൻ
 പൂവാടിയിൽ ചെന്നു ല്ലസിക്കാൻ
 പൂമ്പാറ്റയെ കണ്ടു രസിക്കാൻ
 ആശി ചിരിപ്പു കുരുന്നുകൾ ഞങ്ങൾ
 കാണാ മറയത്തി ഗൃഹത്തിൽ
 പ്രളയം, ഓഖി, നിപ്പയും
 പ്രകൃതിക്ഷോഭത്തിലുഴലുന്നു
"കൊറോണ " വന്നു പ്രപഞ്ച താളം
നിലച്ച ശാന്തിയായ് മാറി.
നീച ചിന്ത നീച കർമം
മർത്യന് പാഠമായ്
പുതുമ തേടിയ മനുഷ്യൻ.
പഴമയെ തിരിച്ചറിഞ്ഞു.....
ജാതി മത ചിന്തയൂറ്റി
നിൽക്കുന്നു അകലെയായ്.
ഉണർന്നൂർജസ്വലരായ്
ഒത്തു ചേരുന്നു ചിന്തയും
കൈകോർത്തു മാനവർ
മഹാമാരിയകറ്റാൻ
ഞങ്ങൾ മനുഷ്യർ നിന്നെ
 വികൃതമാക്കുമ്പോൾ
നീ കേണു കരഞ്ഞിരിക്കാം...
"നീ അമ്മ "പ്രകൃതി ഇന്നീ "കൊറോണ "
കാർന്നെടുക്കും മക്കളെയോർത്തു നീ കേഴുകയാവാം.....

മെഹറ
3 A എ.എൽ..പി.എസ് .എളമ്പുലാശ്ശേരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത