സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം

21:01, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) (43461 എന്ന ഉപയോക്താവ് സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം എന്നത് വൃത്തിയെ അർത്ഥമാക്കുന്നു. ശുചിത്വം പാലിചാൽ ഏതു മാരക രോഗത്തെയും പ്രതിരോധിക്കാൻ സാധിക്കും. ശുചിത്വം എന്നത് നാo നമ്മുടെ ജീവിതത്തിൽ നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്. ഓരോ ദിവസവും രാവിലെയും രാത്രിയും പല്ല് നല്ല വൃത്തിയായി തേക്കുക. കഴിച്ചു കഴിയുമ്പോൾ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചോ, സോപ്പ് ഉപയോഗിച്ചോ വൃത്തിയായി കഴുകുക. നാo ആയിരിക്കുന്ന പരിസരം ശുചിത്വം ഉള്ളതായിരിക്കുവാൻ ശ്രദ്ധിക്കുക. മാത്രമല്ല റോഡ് അരികിലുടെ നടക്കുമ്പോൾ അവിടെ നമുക്ക് എടുത്തു മാറ്റവുന്ന ചപ്പു ചവറുകൾ ഉണ്ടെങ്കിൽ അതു അവിടുന്ന് എടുത്തു ചവറ്റു കുട്ടയിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുക. ദിവസം തോറും കുളിക്കുക. ഒരു ദിവസം ഇട്ട വസ്ത്രം അടുത്ത ദിവസം ഇടാതിരിക്കാൻ ശ്രദ്ധിക്കുക. പഴകിയ ആഹാര വസ്തുക്കൾ ഉപേക്ഷിക്കുക. റോഡരിക്കിൽ ചുമ്മാ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കൾ കഴിവതും ഒഴിവാക്കുക. തുറന്നു വച്ച ആഹാരം കഴിക്കരുത്. ശുചിത്വം പാലിച്ചാൽ ഏതു രോഗത്തെയും പ്രതിരോധിക്കാo.പച്ചക്കറികൾ ഒരുപാട് കഴിക്കണം. ഈ കൊറോണ കാലത്തു വൈറസ് പടർത്തുന്ന കണ്ണിയെ തകർക്കാൻ ശുചിത്വം ഒരു മാർഗമാണ്. മാത്രം അല്ല പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഉപയോഗിച്ച് കഴിഞ്ഞാൽ മാസ്ക് ചവറ്റു കുട്ടയിൽ നിക്ഷേപിക്കുക. ചുമയോ, ജലദോഷമോ ശ്വാസo എടുക്കാൻ ബുദ്ധിമുട്ടോ ഉള്ളവരുടെ അടുത്ത് നിന്നും കഴിവതും ഒരു മീറ്റർ അകലം പാലിക്കുക. ഈ കൊറോണ കാലത്ത് വൈറസ് പടരുന്ന കണ്ണിയെ നമുക്ക് ഏവർക്കും ശുചിത്വത്തെ മുൻ നിർത്തി കൊണ്ട് ഒറ്റ കെട്ടായി പട പൊരുതാo.



വിജിത വി. ജെ
4 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം