സയൻ‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31534-HM (സംവാദം | സംഭാവനകൾ) ('== സൗകര്യങ്ങൾ == == സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗകര്യങ്ങൾ

സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്. പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങളുടെ ലാബിൽ ഉണ്ട് .

പ്രവർത്തനങ്ങൾ

ആഴ്ചയിലൊരിക്കൽ സയൻസ് ക്ലബ് കൂടുന്നു കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ഓരോ ആഴ്ചയിൽ അവതരിപ്പിക്കേണ്ട പ്രവർത്തനങ്ങൾ നൽകുന്നു ലീഡർ റിപ്പോർട്ട് അവതരിപ്പിക്കുന്നു.

ഗ്രൂപ്പ്1: ലഘുപരീക്ഷണം

ഗ്രൂപ്പ് 2: ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ

ഗ്രൂപ്പ് 3: സയൻസ് വാർത്ത

ഗ്രൂപ്പ് 4:നിർമ്മാണം .

ഗ്രൂപ്പ്5: സയൻസ് ക്വിസ്

കുട്ടികളിലെ മികച്ചവ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ദിനാചരണങ്ങൾ  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടെ വിപുലമായ രീതിയിൽ സ്കൂളിൽ നടത്തുന്നു. സയൻസ് എക്സിബിഷൻ നടത്താറുണ്ട്

ശാസ്ത്രമേളകളിലും സയൻസ് സംബന്ധമായ വിവിധ മത്സരങ്ങളിലും ഞങ്ങളുടെ സ്കൂൾ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട് .

2021 22 വർഷത്തെ ശാസ്ത്രരംഗത്തെ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. 'എന്റെ ശാസ്ത്രജ്ഞൻ' ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ  പൂവരണി  സ്കൂൾ സബ് ജില്ലാ തലത്തിൽ  മൂന്നാം സ്ഥാനം കൈവരിക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=സയൻ‌സ്_ക്ലബ്ബ്&oldid=1381846" എന്ന താളിൽനിന്ന് ശേഖരിച്ചത്