എം.എ.ഐ.എച്ച്.എസ് മുരിക്കടി/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ്
സാമൂഹിക സേവനം, സേവനസന്നദ്ധ, പരോപകാരം എന്നിവ കുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളുകളിൽ നിലകൊള്ളുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്(ജെ.ആർ.സി). എം.എ.ഐ. ഹൈസ്കൂളിൽ 2016 മുതൽ ജെ.ആർ.സി യൂണിറ്റ് പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ വിവിധ മേഖലകളിൽ സ്കൂൾ, ജില്ലാതല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യു.പി വിഭാഗം അദ്ധ്യാപിക എസ്. ജയശ്രി ജെ.ആർ.സി കൗൺസിലറായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസുകളിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു. പത്താം ക്ലാസിലെ കുട്ടികൾക്കായി റോഡ് നിയമങ്ങളെക്കുറിച്ച് ഏകദിന സെമിനാർ ഓൺലൈനായി നടത്തുകയുണ്ടായി.