എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം‌

വിദ്യാരംഗം 2021

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കോ ഓർഡിനേറ്റർ ആയി ഹാഷ്മി വിലാസിനി ടീച്ചറെ തിരഞ്ഞെടുത്തു. വിദ്യാരംഗം ക്ലാസ്തല പ്രതിനിധികളായി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് 18 അംഗ സ്കൂൾ തല കമ്മിറ്റി രൂപീകരിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായി വിദ്യാരംഗം വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗ്രൂപ്പ് മുഖേന ചർച്ച ചെയ്യുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം "സാഹിതി 2021" സെപ്റ്റംബർ 19 ഞായർ വൈകിട്ട് 7 മണിക്ക് ഗൂഗിൾമീറ്റ് വഴി പ്രശസ്ത നാടകകൃത്തും കവിയും അധ്യാപകനുമായ ശ്രീ ഷിബു മുത്താട്ട് നിർവഹിച്ചു. ചടങ്ങിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ജാഫർ മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ നാടക കഥകൾ പറഞ്ഞു കൊടുത്തും നാടകഗാനങ്ങൾ ചൊല്ലിയും ഉദ്ഘാടകൻ കുട്ടികൾക്ക് ഊർജ്ജം പകർന്നു...തുടർന്ന് സജ്ന ടീച്ചർ ആശംസകളർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ഇഖ്ബാൽ മാസ്റ്റർ നന്ദി അറിയിച്ചു..

വിദ്യാരംഗം കലാസാഹിത്യവേദി മുക്കം ഉപജില്ലാ തല ഓൺലൈൻ സാഹിത്യശില്പശാലകളിൽ താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചു .

സെപ്റ്റംബർ 20 സ്കൂൾതല സാഹിത്യമത്സരങ്ങൾ ഓൺലൈനായി നടത്തി. കഥാരചന,കവിതാ രചന,ചിത്രരചന, പുസ്തകാസ്വാദനം,അഭിനയം,കാവ്യാലാപനം,നാടൻപാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ മത്സരങ്ങളിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമുണ്ടായില്ല എന്നത് ചെറിയ നിരാശ നൽകി. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവരുടെ സൃഷ്ടികൾ ഉപജില്ലാ തല മത്സരങ്ങൾക്ക് അയച്ചുകൊടുത്തു...

ഓൺലൈനായി എല്ലാ ആഴ്ചകളിലും സർഗ്ഗവേദികൾ സംഘടിപ്പിക്കാമെന്ന തീരുമാനമെടുത്തു പരിപാടികൾ സംഘടിപ്പിച്ചു