എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉള്ള തൊടുപുഴ ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ വഴിത്തല .

മാനേജ്‌മെന്റ്

കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. മാനേജ്‌മെന്റ് -കൂടുതൽ വായനക്ക് ....

ചരിത്രം

ശാന്തസുന്ദരമായ വഴിത്തല ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ. 1938 മെയ് 16- തിയതി സെന്റ്.സെബാസ്റ്റ്യ൯സ്.വെ൪ണാകുല൪ മിഡിൽ സ്കൂളിന് തുടക്കം കുറിച്ചു. 1953-ൽ ഹൈസ്കൂൾ ആരംഭിച്ചു.അരനൂറ്റാണ്ടിനുള്ളിൽ 7405 വിദ്യാ൪ത്ഥികള് ഈ ഹൈസ്കൂളിൽ നിന്ന് പഠനം പൂ൪ത്തിയാക്കി. 2000-2001 അദ്ധ്യായനവ൪ഷത്തിൽ ഹയ൪സെക്കണ്ടറി സ്കൂൾ ആരംഭിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1079വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 45 അധ്യാപകരും 10 അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു.പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. യു.പി ഹൈസ്കൂള് വിഭാഗങ്ങളിലായി 48 മുറികളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയ൪സെക്കണ്ടറിക്കും വെവ്വേറെ കംന്പ്യൂട്ട൪ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ് ബാന്ര് ഇന്ര൪ നെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 12 വരെയള്ള എല്ല ക്ലാസ്മുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ സന്വൂർണ്ണഹൈടെക്ക് വിദ്യാലയമായി. ഭൗതികസൗകര്യങ്ങൾ - കൂടുതൽ വായനക്ക് ....

ആൽബം

പാഠ്യേതര പ്രവർത്തനങ്ങൾ

•വിദ്യാരംഗം‌ കലാ സാഹിത്യ വേദി

•സോഷ്യൽ സയൻസ് ക്ലബ്

•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

•ജൂനിയർ റെഡ്ക്രോസ്സ്

•ഐ.റ്റി ക്ലബ്ബ്

•സയൻസ് ക്ലബ്ബ്

•സ്പോർട്സ് ക്ലബ്

•ഗ്രന്ഥശാല

•എനർജി ക്ലബ്ബ്


മികവിലേയ്ക്കുളള ചുവടുകൾ

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്...

മുൻ സാരഥികൾ

എബ്രാഹം മാസ്റ്റര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കായികതാരം ഷൈനി വിൽസൺ

വഴികാട്ടി

{{#multimaps: 9.8851951, 76.6492919| width=800px | zoom=13 }} | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴ നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി തൊടുപുഴ - പിറവം റോഡിൽ വഴിത്തല സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തുനിന്ന് 12 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • രാമപുരത്തുനിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 9.8851951, 76.6492919, S.S.H.S.S. VAZHITHALA

|