സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി

13:32, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26013 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
29-11-201626013



ആമുഖം

സെന്റ് ജോണ്‍ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍‍ , ഫോര്‍ട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ല്‍ അന്നത്തെ കൊച്ചി മെത്രാന്‍ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.-ആദ്യകാലത്ത് മദ്രാസ് ഗവണ്‍മെന്റിന്റെ റെഗുലേഷന്‍ ഫോര്‍ യൂറോപ്യന്‍ സ്ക്കൂള്‍ കോഡ് അനുസരിച്ചാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം 1957ല്‍ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂള്യി മാറി. 1954മുതല്‍ കൊച്ചി രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് സ്ക്കൂള്‍ നിയന്ത്രിക്കുന്നത്. ഇപ്പോഴത്തെ മാനേജര്‍ റവ.മോണ്‍ ആന്റണി തച്ചാറയാണ്.ബ്രിട്ടോ സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ ദീര്‍ഘ വീക്ഷണവും ആത്മീയ ദര്‍ശനവുമുള്ള മാനേജര്‍മാരും ഹെഡ്മാസ്റ്റര്‍ മാരും ത്യാഗസന്നദ്ധയോടെ ഒത്തിരി പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിന്റെ സമഗ്രപുരോഗതിയ്ക്കായി കാഴ്ച വച്ചിരുന്നുവെന്ന വസ്തുത നമുക്ക് ബോധ്യമാകും. സ്ക്കൂളിന്റെ ഉന്നമനത്തിനും കാലാനുസ്രതമായ വികസനത്തിനും യോജിച്ച് പ്രവര്‍ത്തനങ്ങളാണ് ഇ ന്നും മാനേജ്മെന്റും ഹെഡ്മാസ്റ്ററും മറ്റു ജീവനക്കരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടത്തിപോരുന്നത്. വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ വി,ജെ സിറിളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ കലാകായിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും, സ്വഭാവരൂപീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.ഐ.ടി,മാത്സ്,സയന്‍സ് ലാബുകള്‍ സര്‍വ്വസജ്ജമായി പ്രവര്‍ത്തിക്കുന്നു. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറിയും സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്. സ്ക്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ശക്തമായ ഒരു പി.ടി.എയും സ്ക്കൂളില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്..ജൂനിയർ റെഡ്ക്രോസ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ കുട്ടികളുടെ സർവോത്മുഖ വികസനത്തിനുതകുന്ന സംഘടനകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം