സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
ആമുഖം
പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോണ്‍ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ല്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ സ്ഥാപിതമായത്. വൈപ്പിന്‍ കരയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947 ജൂണ്‍ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.
ആരംഭം മുതല്‍ ഹൈസ്കൂളായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നത് ബഹു. സിസ്റ്റര്‍ റെനി. എസ്. ഡി. ആയിരുന്നു. 5 മുതല്‍ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാര്‍ത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.