എ.എം.എൽ.പി.എസ്.പൊയിലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.പൊയിലശ്ശേരി | |
---|---|
വിലാസം | |
പൊയിലിശ്ശേരി മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | [[19748
എച്ച് എസ് എസ് കോഡ്=]] ([https://sametham.kite.kerala.gov.in/19748 എച്ച് എസ് എസ് കോഡ്= സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
അവസാനം തിരുത്തിയത് | |
23-01-2022 | Jktavanur |
[[Category:19748
എച്ച് എസ് എസ് കോഡ്=]]
ചരിത്രം
ഭാരതം,സ്വതന്ത്രയാകുന്നതിന് ഏകദേശം 12 വർഷംമുമ്പ്സ്ഥാപിതമായതാണ് സ്കൂൾ. അന്നത്തെ മലബാർ പ്രദേശത്തെ പൊന്നാനി താലൂക്കിൽപെട്ട തൃപ്രങ്ങോട് വില്ലേജിലെ പൊയിലിശ്ശേരി ഏന്ന ഗ്രാമം വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. മാത്രമല്ല ഭൗതികവിദ്യാഭ്യാസംനേടുക എന്നതിന്അത്രപ്രാധാന്യവുംഉണ്ടായിരുന്നില്ല. വിദ്യാഭ്യസത്തിലൂടെ തന്റെ നാട്ടിലെ ജനങ്ങളെ സ്വത്വബോധമുള്ളവരാക്കണമെന്നും അതിലൂടെ തന്റെ നാടിന്റെയും നാട്ടുകാരുടെയും പുരോഗതി സ്വപ്നം കണ്ടിരുന്ന വെട്ടത്ത് പുതിയങ്ങാടിയിലെ തച്ചപറമ്പിൽ കുഞ്ഞിബാവമാസ്റ്റർ എന്ന നല്ല മനുഷ്യന്റെ സ്വപ്നസാഫല്യമാണ് ഈ വിദ്യാലയം.താൻ ഉൾകൊള്ളുന്ന സമൂഹത്തെ അറിവിന്റെആദ്യാക്ഷരംപിടിപ്പിക്കണമെന്നആഗ്രഹവും,ഒരു അധ്യപകൻ എന്ന നിലക്ക് അത് തന്റെ ഉത്തരവാദിത്ത്വവുമാണന്ന് വിശ്വസിച്ച കുഞ്ഞി ബാവകുട്ടിമാഷ്പൊയ്ലിശ്ശേരിയിലെപൗരപ്രമുഖനായ ചാളക്കപറമ്പിൽ അബ്ദുൽ ഖാദർ മുസ്ലിയാരെ സമീപിച്ചപ്പോൾസ്കൂൾ സ്ഥാപിക്കാൻ കല്ലിൽ കാട്ട് പറമ്പിൽ സ്ഥലം അനുവദിക്കുകയും അവിടെ1935ൽപൊയ്ലിശ്ശേരി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. 1940 ൽ സ്കൂൾ നിലനിന്നിരുന്ന സ്ഥലം വിൽപന നടത്തിയപ്പോൾ മറ്റൊരു സ്ഥലം കണ്ടത്തേണ്ടി വന്നു. ആ കാലഘട്ടത്തിൽെ പ്രദേശത്തെ പ്രമുഖ വ്യക്തിയായിരുന്ന വളവത്ത് കല്യാ പുറത്ത് ബീരാൻ കുട്ടി ഹാജിയുടെ മാളികപുരയിൽ ഖുർആൻ പഠിപ്പിക്കുന്ന ഒരു ഓത്ത് പള്ളി, പുളിമ്പെട്ടി കുഞ്ഞാപ്പു മൊല്ലയുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്നു.ഇത് അറിഞ്ഞ കുഞ്ഞി ബാവ കുട്ടി മാസ്റ്റർ അവരെ സമീപിക്കുകയും വി കെ.ബാപ്പു മാസ്റ്ററുടെ സഹായത്തോടെ ബീരാൻ കുട്ടി ഹാജിയുടെ മകൻ കുഞ്ഞാലി സാഹിബിന്റെ സ്ഥലത്ത് സ്കൂളും ഒാത്തു പള്ളിയും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സ്ഥലത്താണ് സകൂൾ ഇന്നും നിലനിൽക്കുന്നത്. കുഞ്ഞിബാവകുട്ടി മാസ്റ്ററുടെ നിര്യാണത്തിന്ശേഷം അവരുടെ മകൾ ആയിശ കൂട്ടി ടീച്ചറാണ് സ്കൂൾ മേനേജറായത്.പ്രശസ്തരും പ്രഗൽഭരുമായ നിരവധി അധ്യാപകരും അധ്യാപികമാരും പൊയ്ലിശ്ശേരിയിലെ ജനങ്ങൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയിട്ടുണ്ട്. അതിൽ ഇന്നാട്ടുകാർ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന അധ്യാപികയാണ് സ്കൂൾസ്ഥാപകനയാ കുഞ്ഞി ബാവ മാസ്റ്ററുടെ മകളായ കുഞ്ഞിമ്മു ടീച്ചർ. തന്റെ പിതാവിന്റെ സ്വപ്ന സാഫല്യത്തിന് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ച ആ മഹതി ഇന്നും സ്കൂളിന്റെ പുരോഗതി ആഗ്രഹിച്ച് കൊണ്ട് മാസത്തിൽ ഒരിക്കലെങ്കിലും സ്കൂൾ സന്ദർശിക്കുന്നു എന്നത് സന്തോഷകരമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}