ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്


ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
വിലാസം
എറണാകൂളം

എറണാകൂളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
29-11-2016Ghswestkadungalloor




ആമുഖം

പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കവലയില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂര്‍ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂര്‍ ഗവ: ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. പടി: കടുങ്ങല്ലൂരിലെ മുട്ടത്തില്‍തറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദന്‍ കര്‍ത്താവ ശങ്കരന്‍ കര്‍ത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തില്‍ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ വഴിവച്ചത്. 1918ല്‍ ഇവിടെ എല്‍.പി ക്ലാസില്‍ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങള്‍ സമീപവാസികളില്‍നിന്നും ലഭിച്ചിട്ടുണ്ട്. 1936 ല്‍ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം 1963 ല്‍ 5-ാം ക്ലാസും 1965 ല്‍ 6-ാം ക്ലാസും 1966 ല്‍ 7-ാം ക്ലാസും ആരംഭിച്ചു. 1980ല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി ആദ്യബാച്ച് 10-ാംക്ലാസ് 1983ല്‍ പുറത്തിറങ്ങി. സ്‌കൂളില്‍നിന്ന് 1 കി. മി. ദൂരത്തില്‍ സ്ഥതിചെയ്യുന്ന സ്‌കൂള്‍ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്. ജില്ലാപഞ്ചായത്തില്‍ നിവേദനം നല്‍കിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവില്‍ ഏഴ് കെട്ടിടങ്ങളുണ്ട് <googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap>

സൗകര്യങ്ങള്‍

റീഡിംഗ് റം  : എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങള്‍ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്.

ലൈബ്രറി : മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം ശാസ്ത്രം ഐടി തുടങ്ങിയ വിഷയങ്ങളുമായി ബന്പെട്ട നിരവധി പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഭാഷ വിഷയങ്ങളുമായി ബന്ധപ്പട്ട ഡിക്ഷ്ണറികളും നിരവധിയുണ്ട്. ഈ വിദ്യാലയത്തിലെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. വായനക്കുറിപ്പുകളും കുട്ടികള്‍ എഴുതി സൂക്ഷിക്കാറുണ്ട്. എല്ലാ ക്ലാസ്സിലെയും കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ നല്‍കാറുണ്ട്.

സയന്‍സ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളരും സയന്‍സ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ലാബിലുണ്ട്. സയന്‍സ് അദ്ധ്യാപകര്‍ നല്ല രീതിയില്‍ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്ര പഠിപ്പിക്കുന്നതില്‍ അദ്ധ്യാപ‌കര്‍ മികവ് പുല്‍ത്താറുണ്ട്.

കംപ്യൂട്ടര്‍ ലാബ് : വളരെ വിശലമായ കംപ്യൂട്ടര്‍ ലാബ് സ്കൂളില്‍ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പഠനം നല്‍കുന്നുണ്ട്. കുട്ടികള്‍ നല്ല രീതിയില്‍ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

സ്മാ൪ട്ട് റൂം : രണ്ട് ഡിജറ്റല്‍ ക്ലാസ്സ് റൂമുകളും ഒരു സ്മാര്‍ട്ട് റൂമും കുട്ടികള്‍ക്കായി ഉണ്ട്. എല്ലാ അദ്ധ്യാപകരും ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ ഉപയോഗിക്കാറുണ്ട്. രസകരമായ രീതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുവാന്‍ ഡിജിറ്റല്‍ റൂം സഹായിക്കുന്നു.

കൗ​​​ണ്സിലിംഗ് റൂം : സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ അറിയുന്നതിനും പരിഹാരിക്കുന്നതിനുമായി സ്കൂളില്‍ എല്ലാ ദിവസവും കൗണ്‍സിലറുടെ സേവനം ലഭ്യമാണ്. ഈ സേവനം കുട്ടികളെ സംബന്ധിച്ച് വളരെയേറെ പ്രയോജനമാണ്.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂര്‍, വെസ്റ്റ് കടുങ്ങല്ലൂര്‍.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 683110.


വര്‍ഗ്ഗം: സ്കൂള്‍