ഓൺലൈൻ കലോത്സവം

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.

2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ. എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.

"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ(2020-21)&oldid=1375528" എന്ന താളിൽനിന്ന് ശേഖരിച്ചത്