എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/മറ്റ്ക്ലബ്ബുകൾ
സംസ്കൃത ക്ലബ് ( സംസ്കൃതി)
സംസ്കൃതം കൗൺസിലിൻറെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക ശോഭ ടീച്ചർ നിർവ്വഹിച്ചു. കൗൺസിലിൻറെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി, വിവിധ ക്ലബ്ബ് കൺവീനർമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനെ മാറ്റുകൂട്ടി. ഡി പി ഐ നടത്തിയ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് സമ്മാനവിതരണം പ്രധാന അധ്യാപിക ശോഭ ടീച്ചർ നിർവഹിച്ചു. കൂടാതെ കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള അംഗീകാരവും പ്രധാനാധ്യാപിക ശോഭ ടീച്ചർ നിർവഹിച്ചു.
ലക്ഷ്യങ്ങളും പ്രവർത്തനങ്ങൾ
- ലോകഭാഷകളിൽ ഒന്നാമതായി നിൽക്കുന്ന സംസ്കൃത ഭാഷ പഠിക്കാനും ഒഴുക്കോടെ സംസാരിക്കാനും എഴുതാനും കുട്ടികളെ പ്രാപ്തരാക്കുന്നു
- സംസ്കൃതഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുക
- സംസ്കൃത പദങ്ങളുടെ അർത്ഥവും ചിത്രങ്ങളും ഉപയോഗിച്ച് പദസമ്പത്ത് വർധിപ്പിക്കുക
- വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മനോഭാവവും ഭാഷാപഠന നേട്ടത്തിലൂടെ ഉറപ്പുവരുത്തുക. ഭാഷാ പഠനത്തിലൂടെ ഐടിയുടെ സാധ്യത പ്രയോജനപ്പെടുത്താനും വികസിപ്പിക്കാനുള്ള കഴിവ് കുട്ടികളിൽ സൃഷ്ടിക്കുക
- സംസ്കൃത വ്യാകരണത്തിന് പ്രാധാന്യം നൽകുക.
പ്രവർത്തനങ്ങൾ
- സംസ്കൃതം സംസ്കൃത ദിനാചരണങ്ങൾ നടത്തുക സമാജങ്ങൾ സംഘടിപ്പിക്കുക
- സംസ്കൃത വിദ്യാർത്ഥികളുടെ പഠന യാത്ര
- പ്രദർശന സംഘടിപ്പിക്കുക
നേട്ടങ്ങൾ
സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് നേടി എന്നതാണ് പ്രധാനസവിശേഷത. ഇതിൽ ചമ്പു പ്രഭാഷണം, സംഘഗാനം, വന്ദേമാതരം എന്നിവയ്ക്ക് ജില്ലാതലത്തിൽ പങ്കെടുക്കുകയും വന്ദേമാതരത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഇതുവഴി പത്താംതരം കുട്ടികൾക്ക് ഗ്രേസ് മാർക്കും ലഭിച്ചു. ഹയർസെക്കൻഡറി തലം മത്സരങ്ങളിലും നമ്മുടെ സ്കൂൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്.