.കൂടുതൽ അറിയാം.......

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ) ('ഒരു കാർഷിക പ്രാധാന്യമേറിയ ഗ്രാമമാണ് തത്തമംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കാർഷിക പ്രാധാന്യമേറിയ ഗ്രാമമാണ് തത്തമംഗലം വിവിധ തൊഴിലുകളിൽ ഏർപ്പെട്ടുകൊണ്ട് സാമുദായിക അടിസ്ഥാനത്തിൽ കൂട്ടംകൂട്ടമായി വസിച്ചിരുന്ന (കോണുകളും )കൊളമ്പുകളും (കോളനികൾ )തിങ്ങിനിറഞ്ഞിരുന്നതിനാൽ " തത് " (തിങ്ങി )മംഗലം (പാർക്കുന്ന ഇടം )എന്നതിനാൽ തത്തമംഗലം എന്നത് ആയിട്ടാണ് വില്യൻ ലോഗൺ അഭിപ്രായപ്പെടുന്നത് .ശ്രീമാൻ പാറക്കാട്ടെ അച്യുതമേനോന്റെ സഹോദരൻ ശ്രീ വാസുദേവ മേനോൻ എന്നിവർ വളർത്തിയെടുത്ത് കാലങ്ങൾക്കു ശേഷം കൊച്ചിൻ വിദ്യഭ്യാസ ഡി .പി .ഐ ആയിരുന്ന എ .എഫ് .സീലി എന്ന ഇംഗ്ലീഷുകാരന്റെ കൈകളിലേക്ക് ഏൽപ്പിച്ച സീലി മൊമ്മോറിയൽ യു .പി .സ്കൂൾ 1942 ൽ ഒരു തികഞ്ഞ ഹൈ സ്കൂൾ ആയി മാറി .1 / 6 / 1973 ൽ കമ്മാന്തറ എന്ന പ്രദേശത്ത് കൊച്ചപ്പൻ മോനോന്റെ കൊച്ചുമകളായ (പേരക്കുട്ടി )ലക്ഷ്മിക്കുട്ടിയമ്മയുടെ പേരിലുള്ള സ്ഥലത്ത് ഹൈസ്കൂളായ ജി .എസ് .എം .എച് .എസ്. ൽ നിന്നും എൽ .പി .വിഭാഗം മാത്രം മാറ്റി പുനഃസ്ഥാപിച്ച് ജി .എസ് .എം .എൽ .പി സ്‌കൂൾ തത്തമംഗലം എന്ന പേരിൽ അറിയപ്പെടുന്നു .

          1967 -68 കാലങ്ങളിൽ ഓഫീസ് ജി .എസ് .എം .എച്ച് .എസ് ലും പഠനം ജി .എസ് .എം .എൽ .പി സ്കൂളിലും ആയിട്ടാണ് തുടങ്ങിയത് .300 കുട്ടികളും 11 ഡിവിഷനും ഉള്ള ഈ വിദ്യാലയത്തിന്റെ പ്രവർത്തനം തുടക്കത്തിൽ ഷീറ്റ് ഇട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു .തുടർന്ന് 1973 കാലഘട്ടമായപ്പോഴേക്കും സ്കൂളിന്റെ ഓഫീസ് ഉൾപ്പെടെ യുള്ള എല്ലാപ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ തന്നെ ചെയ്യുവാനുള്ള സൗകര്യങ്ങൾ സജ്ജമാക്കി .
"https://schoolwiki.in/index.php?title=.കൂടുതൽ_അറിയാം.......&oldid=1373643" എന്ന താളിൽനിന്ന് ശേഖരിച്ചത്