44547/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ളബ്ബുകൾ

ക്ളബുകൾ

സയൻസ് ക്ളബ്

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം വളർത്തുന്നതിനും സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ളബ്ബാണ് ശാസ്ത്ര ക്ളബ്ബ് . സയൻസ് ക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . എല്ലാ ദിവസവും ശാസ്ത്രക്വിസ്സ് , ശാസ്ത്രഞ്ജമാരെ കുറിച്ചുള്ള വിവരണങ്ങൾ , എന്നിവ നല്കുന്നു . പരീക്ഷണങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയും നല്കുന്നു . പ്രധാനമായും ഒക്ടോബർ മാസം സയൻസ് ക്ളബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് . ഒക്ടോബർ മാസത്തെ ദിനാചരണങ്ങൾ സയൻസ് ക്ളബ് നേതൃത്വം നല്കി . Burning Stars എന്ന പേരിൽ മെഗാ ശാസ്ത്രക്വിസ്സ് നടത്തി . കൃത്രിമ ഉപഗ്രഹ മോഡൽ നിർമ്മാണം , ISRO യിലെ ശാസ്ത്രഞ്ജൻ നല്കിയ വിജ്ഞാന പ്രദമായ ക്ളാസ്സ് , ലൂണാർ കാഴ്ചകളുമായി ബന്ധപ്പെട്ട പതിപ്പ് , ആഹാരവും ആരോഗ്യവും എന്നിവയുമായി ബന്ധപ്പെട്ട ക്ളാസ്സ് , രക്ഷിതാക്കൾക്കുള്ള പാചക മത്സരം എന്നിവ നടത്തി . നവംബർ അഞ്ചാം തിയതി മികവുകളുടെ അവതരണ വേദിയായ മെരിറ്റ് ഡേയും നടത്തി . ണ സ്കിറ്റുകൾ , കോറിയോഗഗ്രാഫി ,ആക്ഷൻ സോങ് , ശാസ്ത്രകഥകൾ , പാചകം , മൈം ഷോ എന്നിവ നടത്തി .

സയൻസ് ക്ളബ്ബ് മെരിറ്റ് ഡേ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിത ക്ളബ്

ഗാന്ധി ദർശൻ ക്ളബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുഞ്ഞങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു .

വിദ്യാരംഗം മെരിറ്റ് ഡേ
വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം
വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം

പുസ്തക തീവണ്ടി

മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത്

പുസ്തക തീവണ്ടി വിവരണം
"https://schoolwiki.in/index.php?title=44547/ക്ലബ്ബുകൾ&oldid=1373492" എന്ന താളിൽനിന്ന് ശേഖരിച്ചത്