ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/എന്റെ ഗ്രാമം
കടലും കായലും കൈകോർത്തു നിൽക്കുന്ന അതിസുന്ദരമായ നാടാണ് പൊഴിയൂർ .പ്രകൃതി കനിഞ്ഞു നൽകിയ പ്രകൃതി ദത്തപൊഴി പൊഴിയൂരിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു .പൊഴിയുള്ള ഊര് എന്നത് ലോപിച്ചാണ് പൊഴിയൂർ എന്ന പേര് വന്നത് .അഗസ്ത്യ മലയിൽ നിന്നും ഉൽഭവിക്കുന്ന നെയ്യാറിന്റെ ,ഔഷധ ഗുണം പേറുന്ന അനന്തവിക്ടോറിയ മാർത്താണ്ഡം കനാലും അറബിക്കടലും ഒന്നുചേരുന്ന പൊഴിക്കര ഇന്നൊരു ടൂറിസ്റ് കേന്ദ്രം കൂടിയാണ്