കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .

ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു .

"https://schoolwiki.in/index.php?title=പാഠ്യേതര_പ്രവർത്തനങ്ങൾ/&oldid=1373149" എന്ന താളിൽനിന്ന് ശേഖരിച്ചത്