ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('''2018-19അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആയ അക്ഷരച്ചെപ്പ്ന്റെ ഹാർഡ് കോപ്പിയുടെ പ്രകാശനം 19-01-2019 വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ട ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾക്കു നലികിക്കൊണ്ടാണ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചത്.പ്രസ്തുത ചടങ്ങിന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും സാക്ഷ്യം വഹിച്ചു.'

വിദ്യാജ്യോതി ഉദ്ഘാടനം

 പഠനപിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ  വിദ്യാജ്യോതി യുടെ ഉത്ഘാടനം 17-01-2019 വ്യാഴാഴ്ച ആദരണനീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. തദവസരത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ഗീതാരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ അധ്യാപകരേയും രക്ഷകർത്താക്കളേയും സാക്ഷിയാക്കിക്കൊണ്ട് നൂറുശതമാനം വിജയം നേടുമെന്ന് പ്രതിജ്ഞയെടുത്തു.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19 വിദ്യാജ്യോതി ഉത്ഘാടനം

ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ‌ുമായി......

 2018-19 അധ്യയന വർഷത്തിലെ സബ്ജില്ലാ ശാസ്ത്ല്രമേളയിൽ ഗണിത ശാസ്ത്രമേള,പ്രവൃത്തി പരിചയ മേള എന്നിവയിൽ തുടർച്ചയായി നാലാം വർഷവും സ്കൂളിന്റെ ചുണക്കുട്ടികൾ ഓവരോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി.ഐ ടി മേളയിൽ മലയാളം ടൈപ്പിംഗിലും, സയൻസ് മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.

മലയാളത്തിളക്കം

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീലത നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.  അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/മലയാളത്തിളക്കം

പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം

 സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ആറ് ക്ളാസ്സ് മുറികൾ  ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ കേരളപ്പിറവി ദിനമായ നവംബർ 1-ാം തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ, പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ, വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം

സ്കൂൾ യുവജനോത്സവം

 2018-19 അധ്യയന വർഷത്തിലെ സ്കൂൾ യുവജനോത്സവം ഒക്ടോബർ 25,26 തീയതികളിൽ നടത്തുകയുണ്ടായി. ഡിവിഷൻ മെമ്പർ ശ്രീമതി ഗീതാരാജശേഖരൻ യുവജനോത്സവം ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ ശ്രീജിത്ത് , പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ​എന്നിവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് കൃതജ്ഞത അർപ്പിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/യുവജനോത്സവം ഉദ്ഘാടനം

സുരീലി ഹിന്ദി - ജില്ലാതല ഉദ്ഘാടനം

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി . പ്രസ്തുത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആ‍ദരണീയനായ പാറശ്ശാല എം എൽ എ സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത്.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/ സുരീലി ഹിന്ദി

സ്കൂൾ എഫ് എം ഉദ്ഘാടനം

 2018 ഒക്ടോബർ 4-ാം തീയതി പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ ശ്രീ ഗിരീഷ് പരുത്തിമഠം സ്കൂൾ എഫ് എം ന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പിറ്റിഎ പ്രസിഡന്റ് പ്രസ്തുത ചടങ്ങിന്റെ അധ്യക്ഷത നിർവ്വഹിച്ചു.പ്രിൽസിപ്പൽ ശ്രീമതി അംബികാ മേബൽ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് , കോട്ടൺഹിൽ സ്കൂളിലെ അധ്യാപകനായ ശ്രീ അരുൺ എന്നിവർ തദവസരത്തിൽ സംസാരിച്ചു. എ​ഫ് എം ന് കുട്ടികളുടെ ഭാഗത്തുനിന്നുമാണ് നാമനിർദ്ദേശമുണ്ടായത്.  ഫ്രണ്ട്സ് എഫ് എം എന്നാണ് എഫ് എം ന് കുട്ടികൾ നല്കിയ പേര്. കുട്ടികളുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.റേഡിയോ ജോക്കികളായി ഓഡിഷനിലൂടെ ഒരു ദിവസം 6 കുട്ടികൾ വീതം  30 കുട്ടികളെ തെരഞ്ഞെടുത്തു.തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയുടെ സമയത്ത് 1.00 മണി മുതൽ 1.30 വരെയാണ് എഫ് എം ന്റെ സംപ്രേക്ഷണം.പാചകം , ആരോഗ്യസംരക്ഷണം , സൗന്ദര്യസംരക്ഷണം എന്നിവയുടെ ടിപ്പ‌ുകൾ ,പ്രധാന വാർത്തകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾ, ബെർത്ത്ഡേ ആശംസകൾ എന്നിവയാണ് എഫ് എം ലൂടെ പ്രക്ഷേപണം ചെയ്യുന്നത്.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/എഫ് എം ഉദ്ഘാടനം

ഗുരു വന്ദനം

സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുവന്ദനമായി ആചരിച്ചു.ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും , പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.തുടർന്ന് സ്കൂളിലെ പൂർവ്വ അധ്യാപകരായിരുന്ന ശ്രീ കൈന്തൻ സാർ, ശ്രീ ഭാസ്ക്കരൻ സാർ, ശ്രീമതി പൊന്നമ്മാൾ പിള്ള ടീച്ചർ , ശ്രീമതി ഓമന ടീച്ചർ, ശ്രീമതി കെ പി ലീല ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.തുടർന്ന് 10F ക്ലാസ്സിലെ നമിത എന്ന വിദ്യാർത്ഥിനി അധ്യാപക ഗാനം ആലപിച്ചു.പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് നന്ദി അർപ്പിക്കുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/ഗുരുവന്ദനം

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ്

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് നെയ്യാറ്റിൻകര DEO ഓഫീസിൽ എത്തിച്ചു.സ്കൂളിലെ 9G യിൽ പഠിക്കുന്ന ഗോപിക എന്ന പെൺകുട്ടി 10 -ാം ക്ലാസ്സിലെത്തുമ്പോൾ ടൂർ പോകാനായി കുടുക്കയിൽ ശേഖരിച്ചു വച്ചിരുന്ന രൂപ സ്കൂളിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തുകൊണ്ട് മറ്റുള്ള കുട്ടികൾക്ക് മാതൃകയായി.

കൂടുതൽ വിവരങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/കരകയറാൻ ഒരു കൈത്താങ്ങ്

ഹൈടെക് പഠനം

  കൈറ്റ്ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 21 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്രയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.

കൂടുതൽ അറിയാൻ

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/മികവിലേക്ക്

സ്വാതന്ത്യ ദിനാഘോഷം

 സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ  പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശ്രീധരൻ നായർ, പിറ്റിഎ പ്രസിഡന്റ് ശ്രീ ജയധരൻ, ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ്, മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/സ്വാതന്ത്ര്യദിനാഘോഷം

വിമുക്തി - കൈയ്യുറ പാവ നാടകം

 കേരള സംസ്ഥാന ​എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ​എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ ​എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്.

പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം

പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി  ബി ആർ സി തലത്തിൽ 9/08/2018 വ്യാഴാഴ്ച പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.

കൂടുതൽ ചിത്രങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം

കോഴിക്കുഞ്ഞ് വിതരണം

  കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത ഐ ആർ പ്രസ്തുത ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർമാർ , പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്

നാഗസാക്കി ദിനാചരണം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കി ദിനംആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകനായ അനിൽകുമാർ സാർ എന്നിവർ കുട്ടികളോട് നാഗസാക്കി ദിനത്തിനെക്കുറിച്ച് സംസാരിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ലിങ്കിൽ അമർത്തുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/നാഗസാക്കി ദിനാചരണം

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ കുമാർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ഹലോ ഇംഗ്ലീഷ്

5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി Hello English , Know Your Students എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.

വായനാകളരി ഉദ്ഘാടനം

  ദേശാഭിമാനി പത്രം കുട്ടികൾക്ക് നല്കികൊണ്ട് വായനാകളരിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

2018-19 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പാറശ്ശാല ഗവ ഹോസ്പിറ്റലിലെ ഡോക്ടറും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ശ്രീജിത്ത് നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ , ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് എന്നിവർ കുട്ടികളോട് സംസാരിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ലിങ്കിൽ അമർത്തുക: ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/ക്ലബ്ബുകളുടെ ഉദ്ഘാടനം

കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്യുന്നു.

കൂടുതൽ ചിത്രങ്ങൽ കാണാൻ ലിങ്കിൽ അമർത്തുക: ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/കുട്ടികൾക്കായി പത്രം

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ റോബർട്ട് ദാസ് ഉദ്ഘാടനം ചെയ്തു.. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യപരിശീലനം 06/06/2018 ബുധനാഴ്ച നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സന്ധ്യ ടീച്ചറും ക്ലാസ്സെടുത്തു.

പരിസ്ഥിതി ദിനാചര​ണം

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക: ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/പരിസ്ഥിതി ദിനാചരണം

പ്രവേശനോത്സവം 2018-19

2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2018-19/പ്രവേശനോത്സവം

ഇന്റർ നാഷണൽ സ്കൂൾ പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും........

 ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിൽ അക്ഷരവെട്ടം തെളിയിച്ച ഗവ. ഹയർസെക്കന്ററി സ്കൂൾ ഒരു ചരിത്രനിയോഗത്തിലേക്ക് വഴിമാറുന്നു.ഈ പഠനകേന്ദ്രത്തിന്റെ നെറുകയിൽ അന്താരാഷ്ട്ര വിജ്‍ഞാനകേന്ദ്രം എന്ന ഒരു പൊൻതൂവൽ കൂടി.................സംസ്ഥാനസർക്കാറിന്റെ ജനകീയ സംരംഭമായ നവകേരള മിഷൻ വഴി മാരായമുട്ടം സ്കൂളിനെ രാജ്യാന്തരനിലവാരത്തിലുള്ള മാതൃകാവിദ്യാലയമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നൂതന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനകർമ്മവും 2017 ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അധ്യക്ഷനായിരുന്നു.മാരായമുട്ടം ഗ്രാമത്തിലെ മൺതരികളെ പോലും പുളകമണിയിച്ച ഈ ചടങ്ങിൽപ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.