ജയ്മോൻ ജോർജ്

18:23, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ) ('ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ, മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.

അവാർഡുകൾ

ഇന്റർനാഷനൽ:

ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മികച്ച ഫീച്ചറിനുള്ള ദുബായ് സർക്കാരിന്റെ ഗ്ലോബൽ വില്ലേജ് പുരസ്കാരം (2.15 ലക്ഷം രൂപയും ഫലകവും 2017)

യമനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിപ്പോയ മലയാളികളെക്കുറിച്ചുള്ള റിപ്പോർട്ടിന് യുദ്ധകാലത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടിങ്ങിനുള്ള ഏഷ്യാ വിഷൻ അവാർഡ് (2015)

മികച്ച ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള ചിരന്തന–യുഎഇ എക്സ്ചേഞ്ച് മാധ്യമ പുരസ്കാരം: അവാർഡ് : (സ്വർണ മെഡൽ, ഫലകം:2017)

മികച്ച ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള അബുദാബി ഗ്രീൻ വോയ്സിന്റെ മാധ്യമ ശ്രീ പുരസ്കാരം : 2017

മികച്ച പത്രപ്രവർത്തകനുള്ള അബുദാബി സോഷ്യൽ ഫോറത്തിന്റെ അവാർഡ് (2015) റിപ്പോർട്ട് ചെയ്ത പ്രധാന സംഭവങ്ങൾ

175 പേർ കൊല്ലപ്പെട്ട 2008 ൽ മുംബൈയിൽ നടന്ന ഭീകരാക്രമണം

‌‌‌ലോകാരോഗ്യ സംഘടനയുടെ 2006ലെ ജനീവ കോൺഫറൻസ് (ജനീവ)

‌‌‌209 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിൻ സ്ഫോടനം

‌‌‌1094പേർ മരിച്ച മുംബൈ പ്രളയം 2005

‌‌‌2010 ൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശനം

‌‌‌1993 സ്ഫോടന പരമ്പര കേസിന്റെ വിചാരണ, വിധി

‌‌‌മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിന്റെ വിചാരണയും ശിക്ഷയും,

‌‌‌2004,2009,2014 ലോക്സഭ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ, വിശകലനങ്ങൾ ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് അടക്കം രാജ്യാന്തര ടെസ്റ്റ്, ഏകദിനം, ഐപിഎൽ ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള ക്രിക്കറ്റ് മത്സരങ്ങൾ

‌‌‌അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രണ്ട് ഇന്ത്യാ സന്ദർശനങ്ങളിലും യുഎഇ മീഡിയ സംഘത്തിലെ ഔദ്യോഗിക പ്രതിനിധിയായിരുന്നു.

‌‌‌ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്ന 2017 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഡൽഹിയിൽനിന്നും അദ്ദേഹത്തിന്റെ വ്യവസായ മീറ്റുകൾ മുംബൈയിൽനിന്നും റിപ്പോർട്ട് ചെയ്തു.

അഭിമുഖങ്ങൾ

∙ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ

∙ഷാരൂഖ് ഖാൻ,

∙ ആമിർ ഖാൻ.

∙ഹൈക്കോടതിയിലെ കേസുകൾ

സ്വർണ കള്ളക്കടത്ത് കേസ്, അദാനി തിരുവനന്തപുരം വിമാനത്താവള കേസ്, ലൈഫ് മിഷൻ കേസ്, ഇരട്ട വോട്ട് കേസ് അടക്കം ഒട്ടേറെ വാർത്ത പ്രാധാന്യം നേടിയ കേസുകൾ.

സന്ദർശിച്ച രാജ്യങ്ങൾ

ഫ്രാൻസ്, ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ് ബഹ്റൈൻ

∙എംഎ: ഇംഗ്ലിഷ് ലാംഗ്വിജ് ആൻഡ് ലിറ്ററേച്ചർ (കേരള സർവകലാശാല)

∙പിജി ഡിപ്ലോമ: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.

∙പത്രപ്രവർത്തനത്തിൽ 22 വർഷത്തെ സേവനം.

∙2000 ൽ ജേണലിസം ട്രെയിനായി മലയാള മനോരമയിൽ ചേർന്നു. 2001 ൽ കൊല്ല യൂണിറ്റിൽ സബ് എഡിറ്റർ. 2002 ൽ മനോരമ കേരളത്തിനു പുറത്ത് ആദ്യമായി ആരംഭിച്ച മുംബൈ എഡിഷന്റെ ചുമതലയുള്ള റിപ്പോർട്ടറായി മുംബൈയിലേക്ക് സ്ഥലം മാറ്റം.

2014 ൽ മുംബൈ ചീഫ് റിപ്പോർട്ടറായിരിക്കെ, ദുബായ് ബ്യൂറോയുടെ ചുമതലയുമായി ചീഫ് റിപ്പോർട്ടറായി സ്ഥലം മാറ്റം.

2014 മുതൽ 2018വരെ ദ് വീക്ക് ദുബായ് ചീഫ് റിപ്പോർട്ടർ, മനോരമ ചീഫ് റിപ്പോർട്ടർ.

2018–2020– കോട്ടയം യൂണിറ്റിൽ ചീഫ് സബ് എഡിറ്റർ

മണപ്പുറം സ്കൂൾ

∙രണ്ടുതവണ സ്കൂൾ ലീഡർ. 1987–88, 1988–89 വർഷങ്ങളിൽ.

∙ ദീപിക ചിൽഡ്രൻസ് ലീഗ് സംസ്ഥാന തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ സമ്മാനം (1988)

∙ഡിസിഎൽ ചേർത്തല മേഖലയിൽ പ്രസംഗത്തിന് സമ്മാനങ്ങൾ.

‌∙കെസിഎസ്‌എൽ എറണാകുളം അതിരൂപതാ തലത്തിൽ ഹൈസ്കൂൾതല പ്രസംഗ മത്സരത്തിൽ സമ്മാനം.

∙സ്കൂൾ തലത്തിൽ പ്രസംഗം, ഉപന്യാസം, മോണോ ആക്ട്, നാടകം എന്നിവയ്ക്കു സമ്മാനങ്ങൾ. പ്രസംഗം, ഉപന്യാസ രചന, നാടകം എന്നിവയ്ക്കുകൂടാതെ, 1989ൽ ബെസ്റ്റ് ആക്ടർ.

"https://schoolwiki.in/index.php?title=ജയ്മോൻ_ജോർജ്&oldid=1371921" എന്ന താളിൽനിന്ന് ശേഖരിച്ചത്