ഗവ.എൽ പി എസ് ഇളമ്പ/ഗാന്ധിദർശൻ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307lekshmi (സംവാദം | സംഭാവനകൾ) ('== <u>ഗാന്ധിദർശൻ ക്ലബ്ബ്</u> == '''കേരളാ ഗാന്ധിസ്മാരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിദർശൻ ക്ലബ്ബ്

കേരളാ ഗാന്ധിസ്മാരകനിധിയുടെ നേതൃത്വത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഗാന്ധിദർശൻ ക്ലബ്ബ്  പരിപാടികൾ നടക്കുന്നത് .കുട്ടികളുടെ സ്വഭാവ  രൂപീകരണത്തിനും ഉത്തമപൗരത്വ പരിശീലനത്തിനും ഊന്നൽ നൽകി രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മാതൃകാപുരുഷനായി അവതരിപ്പിച്ചു കൊണ്ട്  അക്രമത്തിനെതിരായ മനോഭാവം വളർത്തുന്നതിന് ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾ മഹത്തായ പങ്കു വഹിക്കുന്നു .എല്ലാവർഷത്തെയും പോലെ ആഗസ്റ്റ് മാസത്തിൽ സ്‌കൂൾതല  ഗാന്ധിദർശൻ പ്രവർത്തനങ്ങൾ ആരംഭിച്ചു .പ്രൈമറി തലത്തിൽ മോനിയയുടെ കഥ എന്ന പാഠപുസ്‌തകം ആണ് ഉള്ളത്.ഗാന്ധി ജയന്തി ദിനാചരണം മുതൽ രക്തസാക്ഷി ദിനം വരെ വൈവിധ്യമാർന്ന പരിപാടികൾ ആണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .സ്വദേശി ഉൽപന്ന നിർമാണം ,അമൃത വൃക്ഷം ,ഗാന്ധി ക്വിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു .