മാനേജ്‌മെന്റ്
1928 ൽ താമരക്കുന്ന് ഇടവകയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം 1977 ൽ കാഞ്ഞിരപ്പള്ളി രൂപത ഏറ്റെടുത്തു.അഭിവന്ദ്യ മാർ.ജോസഫ് പൗവ്വത്തിൽ പിതാവായിരുന്നു അന്നത്തെ രൂപതാധ്യക്ഷൻ.റവ.ഫാ.ഇമ്മാനുവേൽ മങ്കന്താനം ആയിരുന്നു ആദ്യ കോർപ്പറേറ്റ് മാനേജർ.1986 ൽ മാർ.മാത്യു വട്ടക്കുഴി രൂപതാധ്യക്ഷനായി നിയോഗിക്കപ്പെട്ടു.2001 ൽ മാർ.മാത്യു അറയ്ക്കൽ മൂന്നാമത്തെ രൂപതാധ്യക്ഷനായി.2001 ൽ റവ.ഫാ.ജോൺ വെട്ടുവയലിൽ കോർപ്പറേറ്റ് മാനേജരായി നിയമിക്കപ്പെട്ടു.2008-2012 കാലയളവിൽ റവ.ഫാ.തോമസ് ഈറ്റോലിൽ ആയിരുന്നു കോർപ്പറേറ്റ് മാനേജർ.2012 -2020 ൽ റവ.സഖറിയാസ് ഇല്ലിക്കമുറിയിൽ മാനേജരായി സേവനം അനുഷ്ഠിച്ചു.