കാരയാട് എം എൽ പി എസ്

12:39, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16336 (സംവാദം | സംഭാവനകൾ) (→‎ആമുഖം: ആമുഖം തിരുത്തി)

ആമുഖം

കൊയിലാണ്ടി താലൂക്കിൽ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തറമൽ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കാരയാട് എ എം എൽ പി സ്കൂൾ 1893 ൽ സ്ഥാപിതമായി. മഠത്തുംപറമ്പത്ത് സ്കൂൾ , തറമൽ സ്കൂൾ മാപ്പിള സ്കൂൾ എന്ന പേരുകളിലും അറിയപ്പെടുന്നു.

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അന്ത്യദശകങ്ങളിൽ ഒരു പണ്ഡിത ശ്രേഷ്ഠൻ ഏക്കാട്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ അ‍ജ്ഞതയുടെ അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരു കൈത്തിരിയിൽ നിന്നാണ് ഈ വിദ്യാലത്തിൻറെ തുടക്കം എന്നത് കേട്ടറിവു മാത്രമുള്ള ചരിത്രം, ഏക്കാട്ടൂർ ഗുരിക്കൾ എന്നറിയപ്പെടുന്ന ആ പണ്ഡിതനിൽ നിന്ന് തുടങ്ങിയ ആ ദൌത്യം പിന്നീട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയ അറിവിൻറെയും അക്ഷരത്തിൻറെയും സന്ദേശ വാഹകരായ നിരവധി മഹദ് വ്യക്തികളിൽ അധിക പേരും ഇന്നു ജീവിച്ചിരിപ്പില്ല. ഏതാണ്ട് അഞ്ച് തലമുറകൾക്ക് വിഞ്ജാനത്തിൻറെ പൊൻ വെളിച്ചം പകർന്നു നൽ‍കിയ ആ സാരഥികളിൽ ആദ്യ കാല മാനേജർമാരായിരുന്നു മഠത്തിൽ സഹോദരൻമാരായ ശ്രീ. അനന്തൻ നായരും ശ്രീകൃഷ്ണൻനായരും പിന്നീട് ദീർഘകാലം മാനേജരായിരുന്നത് ശ്രീ.എംപി. മാമത് കുട്ടി ഹാജി ആയിരുന്നു. അദ്ദേഹത്തിൻറെ മരണ ശേഷം മകനും ഇപ്പോഴത്തെ മലബാർ ഗോൾഡ് എം.‍ഡി യുമായ എം.പി അഹമ്മദ് ആയിരുന്നു മാനേജർ. പിന്നീട് അദ്ദേഹം സഹോദരിയുടെ മകൻ എം.പി മജീദിന് സ്കൂൾ കൈമാറി. ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അധ്യാപകരിൽ ചിലരുടെ പേരുകൾ താഴെ ചേർക്കുന്നു,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==പി.എം.മൊയ്തീൻ

  1. എം. ഗോപാലൻ നായർ
  2. വി.കെ.ദാമോദരൻ കിടാവ്
  3. പി.എം.അബ്ദുസലാം
  4. ദേവരാജൻ കമ്മങ്ങാട്ട്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1968

പി.എം.മൊയ്തീൻ , വി.അമ്മത്, എം. ഗോപാലൻ നായർ, വി.കെ.ദാമോദരൻ കിടാവ്, കെ.കുഞ്ഞമ്മത്, കെ.ബാലഗോപാലൻ, പി.എം.അബ്ദുസലാം .ടി.ടി.സി, കെ. അബ്ദുറഹിമാൻ, എം.കെ. കുഞ്ഞുലക്ഷമി, വി.കെ.സി.മൂസ്സക്കോയ, 1970 വി.എം.മാതു, സി.കെ.ശ്രീധരൻ, 1971 പി.മൊയ്തീൻ, പി.കെ.ബാലൻ നായർ, 1972 ഗോവിന്ദൻ .എ, അസ്സൻ കുട്ടി.കെ.കെ, ജോൺ .പി.ഇ, സുകുമാരൻ.വി, ഭാസ്ക്കരൻ നായർ, 1976 ദേവരാജൻ കമ്മങ്ങാട്ട്, ടി പി അമ്മത് കുട്ടി, അപ്പു നായർ കെ, രാമകൃഷ്ണൻ എ, അശോകൻ പി, പാത്തുമ്മ സി.കെ, സുബൈദ.കെ, വല്ലിദേവി, അഹമ്മദ് ബഷീർ, അബ്ദുൾ സലാം എം.കെ, ബാലകൃഷ്ണൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കാരയാട്_എം_എൽ_പി_എസ്&oldid=1368957" എന്ന താളിൽനിന്ന് ശേഖരിച്ചത്