ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46317 (സംവാദം | സംഭാവനകൾ) (my village)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീരേറ്റുപുറം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ ഉൾപെടുന്ന പ്രദേശമാണ് നീരേറ്റുപുറം. തിരുവല്ല പട്ടണത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്. ഇവിടെയാണ് നീരേറ്റുപുറം പമ്പാ ജലോത്സവം നടക്കുന്നത്.

ആരാധനാലയങ്ങൾ

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ ഈ മഹാമായ കേരളത്തിൽ അറിയപ്പെടുന്നു. എട്ടുകൈകളോടുകൂടിയതാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങിയ ഉപദേവതകളുണ്ട്.

വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇവിടെ നടക്കുന്നു. അന്നപൂർണേശ്വരിയായ ദേവിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. മദ്ധ്യ തിരുവതാംകൂറിലെ "സ്ത്രീകളുടെ ശബരിമല" എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് .  ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പരാശക്തിക്ക് ഇവിടെ എല്ലാ വർഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതൽ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം "പന്ത്രണ്ടു നോയമ്പ് മഹോത്സവം" എന്ന് അറിയപ്പെടുന്നു.

ചക്കുളത്തുകാവ് മദ്യപർക്ക് മോചനത്തിന്റെ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാർത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.

പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്. ആ സമയത്ത് ധാരാളം ഭക്തർ ഇവിടെ വ്രതമെടുത്തു ദർശനം നടത്താറുണ്ട്. കന്നിമാസത്തിലെ നവരാത്രി മഹോത്സവവും വിജയദശമിനാളിലെ വിദ്യാരംഭവും ഇവിടെ വിശേഷമാണ്.

ആനപ്രാമ്പാൽ ധർമ്മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ആനപ്രാമ്പാൽ ധർമ്മശാസ്താക്ഷേത്രം . ചക്കുളത്ത് കാവിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം ഉള്ളത്.

ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മകരത്തിലെ ഉത്രം നാളിലാണ്‌ ഇവിടെ ഉത്സവം നടക്കുന്നത്.

ST. ജോൺസ് മാർത്തോമ പള്ളി

തലവടി പടിഞ്ഞാറേക്കര മാർത്തോമ പള്ളി