കൂടുതൽ അറിയാൻ/20204

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20204 (സംവാദം | സംഭാവനകൾ) ('1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭീതമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .

ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മാഷിന് മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു

2017 മാർച്ച് മാസത്തിൽ സംഘടിപ്പിച്ച വിദ്യാലയസംരക്ഷണ സമിതിയുടേ പ്രധാന നേതൃത്വത്തിൽ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായി.പൂര്വവിദ്യാര്ഥികളും നാട്ടുകാരും കൈകോർത്തു കൊണ്ട് പൂർത്തീകരിച്ചത്‌ .ഈ വികസനസമിതിയുടെ ചെയ്തികളിൽ സന്തുഷ്ടരായ മാനേജ്‌മന്റ് പിന്നീട് അൽപ്പം പോലും വൈകിയില്ല. പ്രീ -കെ.ഇ.ർ. മന്ദിരം പൊളിച്ചു നീക്കി അവിടെ പുതിയ കോൺക്രീറ്റ് വിദ്യാലയ നിർമ്മാണം ആരംഭിച്ചു.ഏതാണ്ട് 40 ലക്ഷം രൂപ ചിലവിൽ പണി 90 ശതമാനവും പൂർത്തിയായ പുതിയ വിദ്യാലയം 2018 മാർച്ചിൽ നാടിനു സമർപ്പിച്ചു.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ/20204&oldid=1365783" എന്ന താളിൽനിന്ന് ശേഖരിച്ചത്