സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ്

13:27, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.കൂളിൻ്റെ അച്ചടക്ക പരിപാലനം, ദിനാചരണത്തോനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് ഇവയിലെല്ലാം ജൂനിയർ റെഡ് ക്രോസ്സ്  കേഡറ്റുകൾ നിസ്തുല പങ്ക് വഹിക്കുന്നു.

"കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ്  കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.വരാപ്പുഴ, വരാപ്പുഴപ്രൈമറി ഹെൽത്ത് സെന്റർ, പോലിസ് സ്റ്റേഷൻ,സെന്ര് ജോസഫ്‍സ് മഠം,വൃദ്ധസദനം എന്നിവടങ്ങളിൽ വിതരണം ചെയ്തു.

ശ്രീമതി ഷിമി കാതറിൻ,ശ്രീമതി ആനി ജെൻസി എന്നിവരുടെ നേതൃത്വത്തിൽ ജെ ആർ സി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.

ആലുവ സബ്ജില്ലാ തലത്തിൽ ജെ ആർ സി കുട്ടികൾക്കായി നടത്തിയ കവിതാപാരായണ മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഞ്ജന വി എസ് രണ്ടാം സ്ഥാനം നേടി.