വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം
മഞ്ഞാകുന്നേൽ നാരായണപിള്ള സ്കൂളിനായി സ്ഥലം നൽകിയതോടെയാണ് പൊന്നക്കാൽ സ്കൂൾ എന്ന സ്വപ്നം യഥാർഥ്യമായതു.കമലാലയം പി.എൻ.പിള്ളയുടെ സജീവമായ നേതൃത്വമാണ് സ്കൂൾ സ്ഥാപനത്തിന് തുണയേകിയത്.തീമ്പള്ളിക്കുന്നേൽ പദ്മനാഭപിള്ള സാർ അധ്യാപകനായി വന്നു.ഇതോടെ ചിറക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം അതിന്റെ അനന്തസാധ്യതകളോടെ തുറന്നുകിട്ടി.മണലിൽ എഴുതി പഠിച്ചിരുന്ന കളരിയിലെ കുട്ടികളാണ് ആദ്യം സ്കൂളിൽ പ്രവേശനം നേടിയത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |