രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/ഗ്രന്ഥശാല
ഓപ്ഷണൽ സമ്പ്രദായമനുസരിച്ച് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേകം പഠനം നടന്നിരുന്ന കാലത്ത് അതിന് ഉപകാരപ്രദമായ അനേകം റഫറൻസ് ഗ്രന്ഥങ്ങളും ബന്ധപ്പെട്ട മറ്റു കൃതികളും അടങ്ങിയിരുന്നു രാമവർമ്മയുടെ ലൈബ്രറി. ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തോളം പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉള്ള സ്ഥാപനം സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. ഗീദാസ് ടീച്ചറുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.