ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്

ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്. ഭിന്നശേഷിക്കാരുടെ ക്ളാസ് മുറി എന്ന് വിശേഷിപ്പിക്കാവുന്ന ഈ  ഉദ്യാനം 2019ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് തുറന്നത്. എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം,കർമകുശലത,പേശീബലം,ചലനാത്മകത,ഏകാഗ്രത തുടങ്ങിയവ വർധിപ്പിക്കാനുള്ള ഉദ്യാന പരിപാലന രീതിയാണ് ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ.ശാരീരിക, വൈകാരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഞ്ചരിക്കാനും അവരെ  പരിചരിക്കാനും ഉല്ലസിക്കാനും സാധിക്കുന്ന രൂപത്തിലാണ് ഉദ്യാനമൊരുക്കിയിരിക്കുന്നത്.ഹാങ്ങിങ് ബാസ്കറ്റ്,റൊട്ടേറ്റിങ് പോട്ട്സ്,ഹാങ്ങിങ് പോട്ട്സ്,കൃത്രിമ അരുവി,വിവിധ സസ്യങ്ങൾ, ശില്പങ്ങൾ തുടങ്ങിയവ കമനീയമായി സംവിധാനിച്ചിട്ടുണ്ട്.പതിനഞ്ചു സെന്റ് ഭൂമിയിൽ വിശാലമായിക്കിടക്കുന്ന ഈ ഉദ്യാനം സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന വിധത്തിലാണ്  രൂപകല്പന ചെയ്തിരിക്കുന്നത്.ശയ്യാവലംബികൾ, വീൽചെയറിൽ സഞ്ചരിക്കുന്നവർ,പരസഹായത്തോടെ നടക്കുന്നവർ തുടങ്ങി 60 വേറെ ഭിന്നശേഷി വിദ്യാർഥികളാണ് സ്കൂളിലുള്ളത്.ആർ.എം.എസ്.എ നല്കിയ ലക്ഷം രൂപയ്ക്കു പുറമെ ആറ് ലക്ഷത്തോളം രൂപ ജനകീയ കൂട്ടായ്മയോടെ പി.ടി.എ സ്വരൂപിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ, ഭിന്നശേഷി വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

മിയാവാക്കി വനം

1978 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികൾ സ്കൂളിന് സമർപ്പിച്ചതാണ് മിയാവാക്കി വനം.കൂട്ടായ്മയുടെ സംഗമത്തിന്റെ ഭാഗമായാണ് സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുൻഭാഗത്തായി വനം വെച്ചു പിടിപ്പിച്ചത്.

എന്താണ് മിയാവാക്കി വനം?

150–200 വർഷം കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി വനം. നഗരങ്ങൾ വനവത്കരിക്കുന്നതിനായി പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണു മിയാവാക്കി വനം ഒരുക്കുന്നത്. ഉയരത്തിലുള്ള വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറിയ ചെടികൾ, കുറ്റിച്ചെടികൾ എന്നിങ്ങനെ 4 തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററിൽ 3-4 ചെടികൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ 'മിയാവാക്കി കാടുകൾ' എന്ന പേരിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഫ. അകിര മിയാവാക്കി നേതൃത്വം നൽകിയിരുന്നു.1992ലെ ഭൗമ ഉച്ചകോടിയാണ് അവതരിപ്പിച്ച ഈ ആശയത്തിന് 94ലെ പാരിസ് ജൈവ വൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടുജപ്പാനിൽ ചിണ്ടു നോ മോറി എന്നറിയപ്പെട്ട കാവുകൾ പണ്ടുമുതൽക്കേ ക്ഷേത്രങ്ങൾക്ക് ചുറ്റുമായുണ്ടാായിരുന്നു. എന്നാൽ 20ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മനുഷ്യനിർമ്മിത വനങ്ങൾ എന്ന ആശയം പരീക്ഷിക്കപ്പെട്ടു തുടങ്ങി. ഇതു പരിഷ്ക്കരിച്ചാണ് പ്രൊഫ. മിയാവാക്കി തന്റെ ദ്രുതവളർച്ച കൈവരിക്കുന്ന വനങ്ങൾ എന്ന ലക്ഷ്യം പ്രാവർത്തികമാക്കിയത്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ (Potential Natural Vegetation) മാത്രം തിരഞ്ഞുപിടിച്ച് കണ്ടെത്തിയാണ് ഈ വനങ്ങൾ നിർമ്മിക്കുക.നൂറ് ചതുരശ്ര അടി സ്ഥലത്തു പോലും ഇവ നിർമ്മിച്ചെടുക്കാം. പ്രദേശത്തെ കാർബൺ വിസർജ്യം, പൊടി, ശബ്ദം ഇവയൊക്കെ വനത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി കുറയ്ക്കാനാവും. സൂക്ഷ്മനഗര വനങ്ങൾ (Urban Micro Fotsre) നിർമ്മിക്കാനാണ് നഗരങ്ങളിലേറെയും മിയാവാക്കി മാതൃകയെ പ്രയോജനപ്പെടുത്തുന്നത്. നിരവധി ഏക്കറുകൾ വിസ്തീർണ്ണമുള്ള വനങ്ങളും പ്രൊഫ. മിയാവാക്കി ഇതേ രീതിയിൽ നിർമിച്ചെടുത്തിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം