സെന്റ് മേരീസ് യു പി എസ് തരിയോട്/ഇംഗ്ലീഷ് കാപ്സ്യൂൾ
ഇംഗ്ലീഷ് ക്യപ്സ്യൂൾ
സെൻ്റ് മേരീസ് യു പി സ്കൂൾ തരിയോട് നടപ്പാക്കിയ ഒരു പുതുമയാർന്ന പാഠ്യേതര പ്രവർത്തനമാണ് ഇംഗ്ലീഷ് ക്യപ്സ്യൂൾ. കുട്ടികളിൽ ഇംഗ്ലീഷ് സംസാരഭാഷ മികവുറ്റതാക്കാൻ ലോക്ഡൗൺ സമയത്ത് തന്നെ ആരംഭിച്ച ഈ സംരംഭം നൂറു ദിവസങ്ങൾ പിന്നിടുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ആണ് പരിശീലന ക്ലാസ് ക്രമീകരിചിരിക്കുന്നത്. മൂന്ന് അധ്യാപകരുടെ നേന്തൃത്വത്തിൽ എല്ലാ ആഴ്ചയും ഒന്നര മണിക്കൂർ ക്ലാസ്സും തുടർന്ന് പരിശീലന പരിപാടികളും നടത്തുന്നു. സ്കൂൾ അധ്യാപികരായ ഫാ. സനീഷ്,മി.സ്റ്റെഫി, ശ്രീ. സെബാസ്റ്റ്യൻ പി ജെ എന്നിവർ സ്കൂളിലെ 500 ഓളം കുട്ടികൾക്ക് പരിശീലനം നൽകുന്നു. 12 ആഴ്ചകൾ നിലവിൽ പിന്നിട്ട ഈ പരിപാടി കുട്ടികളിൽ നല്ല ആത്മവിശ്വാസം നേടി വരുന്നു. കുട്ടികൾ നല്ല രീതിയിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കുവാനും,എഴുതുവാനും ,വായിക്കുവാനും തുടങ്ങി എന്ന് ക്ലാസ് അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ നല്ലവരായ മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പരിപാടിയുടെ വിജയമാണ്.
കുട്ടികളിൽ ഇംഗ്ലീഷ് അഭിവാജ്ഞ വർദ്ധിപ്പിച്ച് നല്ലരീതിയിൽ ഭാഷ കൈകാര്യം ചെയ്യുന്ന ഭാവി തലമുറക്ക് രൂപം നൽകി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.