എസ് പി ഡബ്യൂ എച്ച് എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 26 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ)

പ്രമാണം:SPWHS Aluva.jpg

എസ് പി ഡബ്യൂ എച്ച് എസ് ആലുവ
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-201625010spwhs





ആമുഖം

നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂര്‍ണ്ണിക്കര. 

പെരിയാറിന്‌ സംസ്‌കൃതത്തില്‍ ചൂര്‍ണ്ണി എന്നാണ്‌ പറയുന്നത്‌. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂര്‍ണ്ണിക്കര എന്നര്‍ത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാന്‍ഡേര്‍ഡ്‌ പോട്ടറി വര്‍ക്‌സ്‌ എന്ന ഓട്ടുകമ്പനി ചൂര്‍ണ്ണിക്കരയില്‍ സ്ഥാപിതമായത്‌. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കള്‍ക്ക്‌ പഠിക്കാന്‍ വേണ്ടിയാണ്‌ 1948 ജൂണ്‍ 7ന്‌ S.P.W.high School ആരംഭിച്ചത്‌. ഇപ്പോള്‍ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത്‌ പ്രവര്‍ത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂള്‍ അതിന്‍റെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയര്‍ത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികള്‍ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാന്‍ മാനേജ്മെന്‍റ് നിര്‍ബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികള്‍ കൊഴിഞ്ഞു പോവുന്ന അവസ്ഥയില്‍ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാന്‍ഡേര്‍ഡ് സ്കൂളിന്‍റെ ഭാഗ്യം എന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂള്‍ ഇപ്പോള്‍ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീര്‍ന്നു.ഇന്ന് സ്റ്റാന്‍ഡേര്‍ഡ് സ്കൂള്‍ പുനര്‍ജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി.കലാ കായിക മേഖലയില്‍ മിടുക്കരായ ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാന്‍ഡേര്‍ഡ് സ്കൂള്‍ ഇന്ന്‍ ചൂര്‍ണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ്‌ രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സാരംഗധരന്‍, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ഡോ: പി.എസ്‌. അപ്പുകുട്ടന്‍, ഡോ: പിരീതുപിള്ള, തുടങ്ങിയവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌..



സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

ആലുവ,എറണാകുളം വഴിയില്‍ കമ്പനിപ്പടി സ്റ്റോപ്പില്‍ നിന്നും അര കി.മീ. നടപ്പ് ദൂരം


മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍