പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ
പഠന പ്രവര്‍ത്തനങ്ങള്‍
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്‍റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യതപരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവാന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്. ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളില്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഈ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അധ്യാപകരും കഠിനപ്രവര്‍ത്തനം നടത്തുന്നു. പുല്‍പറ്റ ഗ്രാമപഞ്ചായത്തിന്‍റെ പുലരി പദ്ധതിയും ഇതിന്‍റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്‍ക്ക്ഷിറ്റുകളും മറ്റു നല്‍കി പരിശിലനം നല്‍കുന്നു. പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളില്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്‍കിവരുന്നു. Nu maths ,uss പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു. പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളില്‍ ഉണ്ട്. അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളില്‍ കമ്പ്യൂട്ടർ പഠനത്തിനും പ്രാധാന്യം നല്‍കുന്നു . കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്. വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്‍റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നുണ്ട്