മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ
| മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ | |
|---|---|
| വിലാസം | |
കുറിയന്നൂര്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 14 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-11-2016 | 37026 |
സ്കൂളിന്റെ വിവരങ്ങള്‍
ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു.
ചരിത്രം

ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം ,പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ആരംഭിച്ച ബാസ്ക്കറ്റ്ബോള്‍ ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടും,രണ്ടു വോളിബോള്‍ കോര്‍ട്ടുകളും ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്തലങ്ങളും അതില്‍ കൃഷിയും ഉണ്ട്.science lab ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- വിവിധവിഷയ മാഗസിന്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സോഷ്യല്‍സര്‍വ്വീസ് ലീഗ്
മാനേജ്മെന്റ്
കുറിയന്നൂര്‍ മാര്‍ത്തോമ്മാ ,കുറിയന്നൂര്‍ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.പ്രസാദ് പൊന്നച്ചന്‍ സേവനമനുഷ്ഠിക്കുന്ന.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള ഒരു മുറിയില്‍ office പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍.
| 1903 - 29 | Rev.M.C. George |
| 1929 - 33 | V.Rev.V.T. Chacko |
| 1933 - 46 | Rev.Dr.Mathews Mar Athanasius Episcopa |
| 1946 - 48 | Sri.P.O.Samuel |
| 1948 - 51 | Sri.C.T.Cherian |
| 1951 - 57 | V.Rev.K.E.Oommen |
| 1957 - 63 | Rev.P.A.Jacob |
| 1963 - 73 | Sri.K.P.Iype |
| 1973 - 77 | Rev.K.T.Chakkunni |
| 1977 - 85 | Rev.C.M.Thomas |
| 1985 - 88 | Sri.K.C.Philip |
| 1988 - 90 | V.Rev.C.G.Alexander |
| 1990 - 91 | Sri.C.K.Thomas |
| 1991 - 96 | Sri.P.C.Joseph |
| 1996 - 97 | Sri.E.V.Abraham |
| 1997 - 99 | Sri.Thomas Mathew |
| 1999- 2002 | Prof.N.P.Philip |
| 2002 - Mar 03 | Rev.John Mathew |
| Apr 2003 - 04 | Rev.Thomas Philip |
| 2004 - 06 | Rev.Koshy Mathew |
| 2006 - 08 | Rev.Abraham P Varkey |
സ്കൂളിന്റെ മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
| 1903 - 29 | Sri.V.V.Chacko |
| 1929 - 33 | Rev.T.M.Mathai |
| 1933 - 46 | Sri.K.M.Varghese |
| 1946 - 48 | Sri.V.A.Chacko |
| 1948 - 51 | Sri.N.Joseph |
| 1951 - 57 | Sri.K.Samuel Thomas |
| 1957 - 63 | Sri.T.P.George |
| 1963 - 73 | Smt.Saramma N Joseph |
| 1973 - 77 | Sri.K.M.John |
| 1977 - 85 | Smt.P.C.Marykutty |
| 1985 - 88 | Smt.Anna A George |
| 1988 - 90 | Smt Alice P Varghese |
| 1990 - 91 | Smt Valsamma C Thomas |
| 1991 - 96 | Smt K.V.Marykutty |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.കെ.ജെ.ഉമ്മന്‍- കേന്ദ്ര ഗവണ്‍മെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
- ശ്രീ.റ്റി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍- വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രമുഖന്‍
- ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ല്‍ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാര്‍ഡ് ജേതാവ്.
- ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു.
- ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി.
- ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|