ഉള്ളടക്കത്തിലേക്ക് പോവുക

മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 26 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37026 (സംവാദം | സംഭാവനകൾ)
മാർ തോമ്മാ ഹൈസ്ക്കൂൾ കുറിയന്നൂർ
വിലാസം
കുറിയന്നൂര്‍

പത്തനംതിട്ട‌‌‌ ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട‌‌‌
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-201637026



സ്കൂളിന്റെ വിവരങ്ങള്‍

ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിയന്നൂര്‍ മാര്‍ത്തോമ്മാ മിഡില്‍ സ്ക്കൂള്‍ 1921 June മാസം ആരംഭിച്ചു.ധീരനും , കര്‍മ്മ കുശലനും,ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കല്‍ ദിവ്യശ്രീ.എം.സി.ജോര്‍ജ്ജ് കശീശ്ശയുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താല്‍പര്യപ്രകാരം തേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാജ്ഛഉള്‍ക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തില്‍ കുറിയന്നൂര്‍ മാര്‍ത്തോമ്മാ ഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ ആരംഭിച്ചു.

ചരിത്രം

ക്രാന്തദര്‍ശിയായ മാളിയേക്കല്‍ ദിവ്യശ്രീ . എം . സി.ജോര്‍ജ്ജ് കശീശ്ശായുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം ,പ്രശസ്തരായ പൂജാരികള്‍ കര്‍മ്മയോഗികളായി വന്നപ്പോള്‍ നാടിന് അനുഗ്രഹകരമായി.ഋഷിവര്യനായ പുന്നത്തുണ്ടിയില്‍ ദിവ്യശ്രീ റ്റി.എം.മത്തായി കശീശ്ശായുംടെ കരങ്ങളിലെത്തിയപ്പോള്‍ തപോവനചര്യകള്‍ സ്കൂളിനെ പേരും പെരുമയും ഉള്ളതാക്കി.അച്ചന്റെ ശിക്ഷണവും സഹപ്രവര്‍ത്തകരുടെ പാടവവും മദ്ധ്യതിരുവിതാംകൂറിലെ ഒന്നാംതരം സ്കൂളാക്കി ഇതിനെ വളര്‍ത്തി.1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.1940 ല്‍ ഈ സ്ഥാപനത്തില്‍ ആരംഭിച്ച ബാസ്ക്കറ്റ്ബോള്‍ ഈ സ്ക്കൂളിനെ ബാസ്ക്കറ്റ്ബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടാന്‍ കാരണമായി.പ്രശസ്തരായ ഡോക്ടര്‍മാര്‍ , കോളജ് പ്രിന്‍സിപ്പല്‍മാര്‍, വൈദീകശ്രേഷ്ടന്മാര്‍,കോളജ് പ്രെഫസര്‍മാര്‍,വിദ്യാഭ്യാസ വിചഷണന്മാര്‍, പത്രപ്രവര്‍ത്തകര്‍ ,സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതില്‍ പിന്‍തുടര്‍ക്കാരായ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

പ്രമാണം:37026 7.png

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തില്‍ ശ്രീ.കെ.എം. മാമ്മന്‍ മാപ്പിള എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ല്‍ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റില്‍ ലയിപ്പിച്ചു. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1903 - 29 Mr.E.Vedastri
1929 - 33 Mr.C.T.Mathew
1933 - 46 Mr.C.G.Varghese
1946 - 48 Mr.George Thomas
1948 - 51 Mr.K.A.Mathew‍
1951 - 57 Very Rev.T.S.Abraham Corepiscopa
1957 - 63 Mr.M.I.Abraham‍
1963 - 73 Mr.P.C.Eapen
1973 - 77 Very Rev.Theophoros Corepiscopa
1977 - 85 Mr.K.P.Baby
1985 - 88 Mr.K.M.Mathew
1988 - 90 Mr.V.Varghese
1990 - 91 Mr.C.A.Bby
1991 - 96 Mr.Joseph Oommen
1996 - 97 Mr.A.I.Varghese
1997 - 99 Mr.V.John Kurian
1999- 2002 Mr.K.N.Thomas
2002 - Mar 03 Mrs.Susamma Jacob
Apr 2003 - 04 Mr.V.M.Thomas
2004 - 06 Mr.Oommen P. Varghese
2006 - 08 Rev. Fr.V.A.Mathew
2008 - 09 Rev.Fr.G.Chacko Tharakan
2009 - Mr. George Varghese

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.കെ.ജെ.ഉമ്മന്‍- കേന്ദ്ര ഗവണ്‍മെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
  • ശ്രീ.റ്റി.ആര്‍. ചന്ദ്രശേഖരന്‍ നായര്‍- വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രമുഖന്‍
  • ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ല്‍ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാര്‍ഡ് ജേതാവ്.
  • ഡോ.ജോര്‍ജ്ജ് തോമസ്- നൈജീരിയയില്‍ മിഷന്‍ ഹോസ്പിറ്റല്‍സില്‍ പ്രവര്‍ത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തന്‍ - ഡല്‍ഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആര്‍. സുരേഷ്കുമാര്‍- യു.എസ്സ്.നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ കരിയര്‍ ജേതാവ്.

വഴികാട്ടി