ജി.എൽ.പി.എസ് കൊളവല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ : എൽ . പി സ്കൂൾ കൊളവല്ലൂർ :-
കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ . 1906 ൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൂവേരി അറ്റിപ്പോറ്റി കുഞ്ഞമ്മദ് ഹാജി സ്ഥാപിച്ചതാണ് .തുടക്കത്തിൽ ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ പ്രീ പ്രൈമറിയും , ഒന്ന് മുതൽ നാല് വരെയും ക്ലാസ്സുകളാണുള്ളത് . 2016 ൽ ഈ സ്കൂളിൻറെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട് .ഈ വർഷം പ്രീ പ്രൈമറിയിൽ 46 കുട്ടികളും , ഒന്നു മുതൽ നാലുവരെ 85 കുട്ടികളും അധ്യയനം നടത്തുന്നു .