സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.