ഗവ. എച്ച് എസ് കുഞ്ഞോം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15077 (സംവാദം | സംഭാവനകൾ) (ഗണിതശാസ്ത്രക്ലബ്)

ഗണിത ക്ലബ്ബ് -TEAM MATH

       വിദ്യാർത്ഥികളിൽ യുക്തിചിന്തയും കർമ്മനിരതയും ഊട്ടിയുറപ്പിക്കുന്നതിനും ഗണിതാശയങ്ങൾ നിത്യജീവിതത്തിൽ പ്രയോഗിക്കാൻ പ്രാപ്തരാക്കുന്നതിനും ഒരു കൈത്താങ്ങ് എന്ന നിലയിൽ Team Mathചെരിച്ചുള്ള എഴുത്ത് എന്ന പേരിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു. 2 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ ഗണിത തത്പരരായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരണം.

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.

      ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ പൂക്കള മത്സരം സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. വിജയികളായ എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിലെ ഓരോ കുട്ടിയെ സ്കൂളിതര മത്സരത്തിൽ പങ്കെടുപ്പിച്ചു.

ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ജ്യേമട്രിക്കൽ ചാർട്ട് പ്രദർശനവും ഗണിത പ്രാർത്ഥനയും സംഘടിപ്പിച്ചു.

      ഗണിത ക്ലബ്ബ് കുട്ടികൾ കൾക്കായി വിവിധ നിർമ്മിതി പ്രവർത്തനങ്ങൾ, ജ്യോമട്രിക്കൽ പാറ്റേൺ പസിലുകൾ എന്നിങ്ങനെ നൽകി വരുന്നു.