സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇതിൽ ഒന്ന് ,രണ്ടു  ക്ലാസ്സുകളിലെ  8 ക്ലാസ് മുറികൾ ടൈൽസ്  ഇട്ടതുമാണ് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി  ഓഫീസ് റൂം  സ്റ്റാഫ് റൂം   പ്രത്യേകം  ഉണ്ട് .സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് .വൈദുതി കണക്ഷനും ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ് .സ്മാർട്ക്ലാസ്സ് റൂം  ക്രമീകരിച്ചിച്ചുണ്ട് .സ്കൂളിൽ കുടിവെള്ള സ്രോതസ്സ് കിണർ ആണ് .അത് പ്രവർത്തന ക്ഷമമാണ് .കുട്ടികൾക്ക്  ഉച്ചഭക്ഷണം രുചികരമായി  പാകം ചെയ്യുന്നതിനായി കാട്ടാക്കട എം എൽ എ  ശ്രീ ഐ .ബി സതീഷ് നിർമിച്ചു നൽകിയ പാചകപ്പുര ഉണ്ട് .കാട്ടാക്കട പഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കു  വേണ്ടി നിർമിച്ചു നൽകിയ  ഷീ ടോയിലറ്റ് ,ആൺകുട്ടികൾക്ക് ടോയിലറ്റ് .ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് .വിവിധ പഞ്ചായത്തുകളിൽ നിന്നും  കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട്