ഗവ. എൽ.പി.എസ്. പൊടിയാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37214 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്ടോപ്പിന്റെ ചെറിയ സ്ക്രീനിനു പകരം പ്രോജെക്ടറിന്റെ ബിഗ്‌സ്‌ക്രീനിൽ കാണുക എന്നത് കുട്ടികൾക്ക് ഒരു നൂതനഅനുഭവമായി മാറി. ദിനാചരണങ്ങൾ ,ഐ.സി .ടി .പ്രവർത്തനങ്ങൾ ,ക്വിസ് പ്രോഗ്രാമുകൾ ,l.s.s പരിശീലനം ,ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ,കളിപ്പെട്ടി ഇവയും നല്ല രീതിയിൽഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. News Reading, Quiz, English Riddles, Thought of the day തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു. യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ, എൽ എസ് എസ് ഇവയിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് കാട്ടി. ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ overall മൂന്നാം സ്ഥാനത്തിൽ വന്നു. മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

12-10-2020-ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.

സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

      ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം പി .ടി .എ അംഗം ശ്രീ .ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
                         നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്കൂളിൽ  ഒരു സ്മാർട്ട്റൂം ഒരുക്കിത്തന്നു.  15/03/18-ൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .ജി .സുനിൽകുമാർ സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.ലാ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നു .കൂടാതെ കഴിഞ്ഞ അധ്യയന വർഷം kite-ൽ നിന്നും 2laptop, projector,സ്പീക്കർ ഇവയും ലഭിച്ചത് ക്‌ളാസ് റൂം പ്രവർത്തനങ്ങൾക്ക് വളരെ സഹായമായി.

വീണ്ടും വസന്തം

2/10/2021-ന് ''വീണ്ടും വസന്തം ''എന്ന പരിപാടി നടത്തി.

''വീണ്ടും വസന്തം ''- കോവിഡാനന്തര സ്കൂൾ ശുചീകരണ പരിപാടി

        പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഗാന്ധിജയന്തി ദിനത്തിൽ പൊടിയാടി എൽ.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തിരുവല്ല D.Y.S.P രാജപ്പൻ റാവുത്തർ,പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല M.L.A ശ്രീ.മാത്യു.ടി.തോമസ് വീണ്ടും വസന്തം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി ചന്ദ്രലേഖ,A.E.O ശ്രീമതി മിനികുമാരി,സ്കൂൾ H.Mശ്രീമതി.റസീന,പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി പ്രസന്നകുമാരി,വാർഡു മെമ്പർ ശ്രീ.വൈശാഖ്,P.T.A.പ്രസിഡൻറ് ശ്രീ.സോണിഎൈസക് എന്നിവർ ആശംസകൾ നേർന്നു.പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ,സബ്ഇൻസ്പെക്ടർ ഇ.ഡി.ബിജു എന്നിവരുടെ നേതൃത്വത്തിൽ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരുംവീണ്ടും വസന്തം എന്ന പരിപാടിയിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ പ്രത്യേകത.കോവിഡ് പ്രമാണിച്ച് അടഞ്ഞു കിടന്ന സ്കൂൾ അന്തരീക്ഷം ഏറ്റവും നല്ല രീതിയിൽ കുഞ്ഞുങ്ങൾക്ക് തുറന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടി എല്ലാവരും ഉത്സാഹപൂർവ്വം പ്രവർത്തിച്ചു.രാവിലെ 8മണിക്കു തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 ന് സമാപിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം