ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. പ്രവേശനോത്സവം, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം.
പ്രവേശനോത്സവം
ഓരോ വർഷവും പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. 2021 -22 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.സുജി നിർവഹിച്ചു. എല്ലാ തയാറെടുപ്പുകൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട എച്ച്.എം.ഉദയകുമാർസർ മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ചു. പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ കുട്ടികളെ വളരെ ഗംഭീരമായി സ്വാഗതം ചെയ്യാൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ കുട്ടികൾക്കുകഴിഞ്ഞു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |